ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്‌ക്ക് ലഭിച്ചേക്കും. ബൈച്ചുംഗ് ബൂട്ടിയയും മേരി കോം ഉള്‍പ്പെടുന്ന 12 അംഗ സെലക്ഷന്‍ കമ്മിറ്റി ബജ്‌രംഗ് പൂനിയയെ ഖേല്‍ രത്‌ന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ലോക ഒന്നാം നമ്പറായ പൂനിയ അടുത്തിടെ ബിലിസി ഗ്രാന്‍ഡ് പ്രീയില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. ഫൈനലില്‍ ഇറാന്റെ പീമാനെ തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷവും ഇവിടെ പൂനിയയാണ് ജേതാവായത്.
കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ പൂനിയ സര്‍ണം നേടി. ജാപ്പാന്റെ തകതാനിയെയാണ് തോല്‍പ്പിച്ചത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍ വെല്‍ത്ത് ഗെയിംസിലും 65 കിലോഗ്രാമില്‍ സ്വര്‍ണം സ്വന്തമാക്കി. വെയ്ല്‍സിന്റെ കെയ്ന്‍ ചാറിഗിനെയാണ് തോല്‍പ്പിച്ചത്.
പൂനിയയെ കൂടാതെ വിനേഷ് ഫോഗട്ടിനെയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നു.
പോയവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വെയ്റ്റ്‌ലിഫ്റ്റര്‍ മിരാഭായ് ചാനു എന്നിവര്‍ക്കാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് സമ്മാനിച്ചത്.
















