ശ്രീനഗര്‍: വിഘടനവാദികളോടെപ്പം ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ഇങ്ങോട്ട് വരേണ്ടന്നും ആദ്യം ടിവി ചാനലുകള്‍ നോക്കി കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ നോക്കണമെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ .രാഹുല്‍ ഗാന്ധിയുടെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് അറിയാന്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. കൂടാതെ കശ്മീരിലെത്താന്‍ പ്രത്യേക വിമാനം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം വിഘനവാദികളെ സന്ദര്‍ശിക്കണമെന്ന നിലപാടാണ് ഗവര്‍ണറെ ചൊടുപ്പിച്ചത്. ‘കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചില നിബന്ധനകള്‍ മുന്നോട്ട് വയ്‌ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ഒരു സംഘത്തോടൊപ്പം കാശ്മീരിലെത്തണമെന്നാണമെന്നും കൂടാതെ തടവില്‍ കഴിയുന്ന വിഘടന നേതാക്കളെ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെങ്ങനെ സാധിക്കും’-ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രാഹുലിന് നല്‍കിയ ക്ഷണം പിന്‍വലിക്കുന്നതിന്റെ കാരണം വിശദീകരിച്ചത്. കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് പകരം രാഹുല്‍ ഇപ്പോള്‍ ചെയ്യേണ്ടത് കഴിഞ്ഞയാഴ്ച ശ്രീനഗറിലുണ്ടായിരുന്ന 20 ഓളം ഇന്ത്യന്‍ ചാനലുകളില്‍നിന്ന് വിവരങ്ങള്‍ തിരഞ്ഞ് വിഷയത്തില്‍ കൂടുതല്‍ അറിവ് നേടുകയെന്നതാണെന്ന് അദ്ദേഹം ഉപദേശിച്ചു.കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സ്വാതന്ത്ര്യ ദിനത്തോടെ അയവുവരുത്തി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
















