Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒക്‌റ്റോബര്‍ 12 മുതല്‍ ആഗോള നിക്ഷേപക സംഗമം; കശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗമാക്കും; പ്രധാനമന്ത്രി മോദി നേരിട്ടെത്തും; എന്തിനും തയാറായി വന്‍ വ്യവസായികളും ലോകരാജ്യങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 01:00 pm IST
inIndia

ന്യൂദല്‍ഹി: പ്രത്യേക പദവി റദ്ദാക്കി പൂര്‍ണമായും രാജ്യത്തിനൊപ്പം ചേര്‍ത്ത ജമ്മു കശ്മീരിനെ കാത്തിരിക്കുന്നത് വമ്പന്‍ വികസന കുതിപ്പ്. കശ്മീരിന്റെ പ്രകൃതി രമണീയതയും ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒക്‌റ്റോബര്‍ 12 മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള നിക്ഷേപ സംഗമം ശ്രീനഗറില്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പരിപാടിയില്‍ പങ്കെടുക്കും. ജപ്പാന്‍ അടക്കം ലോകരാജ്യങ്ങള്‍ കശ്മീരില്‍ നിക്ഷേപത്തിനു തയാറാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎഇ അടക്കം ചില ഇസ്ലാമിക രാജ്യങ്ങളും ഇതിനകം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നിക്ഷേപത്തിലൂടെ കശ്മീരിലെ വ്യവസായിക രംഗം വളര്‍ന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഫണ്ടിംഗ് മൂലം പ്രവര്‍ത്തിക്കുന്ന തീവ്രവാദവും വിഘടന വാദവും പാടെ അവസാനിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. 

ലോകരാജ്യങ്ങളെ കൂടാതെ, ഇന്ത്യന്‍ വ്യവസായ രംഗത്തെ അംബാനിയേയും അദിനിയേയും പോലുള്ള വന്‍കിടക്കാരും കശ്മീരില്‍ വന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സമ്മതം അറിയിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ക്കാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രാമുഖ്യം നല്‍കുന്നത്. 370-ാം അനുച്ഛേദം ഭേദഗതി വരുത്തിയതോടെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കുന്നതിനുള്ള തടസ്സം നീങ്ങി. ഇതോടെ പ്രദേശത്തേയ്‌ക്ക് നിക്ഷേപകരുടെ പ്രവാഹം ഉണ്ടാകുമെന്ന് ഉറപ്പാണ്. കാശ്മീരില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരും അതില്‍ താഴെ ജീവിത നിലവാരമുള്ളവരുമാണ്. ഇവരിലക്ക് കൂടുതല്‍ പണമെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതിലൂടെ ദേശീയ മുഖ്യധാരയിലേക്ക് കാശ്മീരിനെ കൈപിടിച്ചുയര്‍ത്താനാണ് നീക്കം. ഇതോടെ പാക് അധീന കാശ്മീരിലെ ജനങ്ങള്‍ പോലും ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടല്‍. ഇതിനു ആക്കം കൂട്ടി പാക് അധിനിവേശ കശ്മീരിലെ ജനഹിതം പരിശോധിക്കുകയാണെങ്കില്‍ 99 ശതമാനം ആളുകള്‍ക്കും ഇന്ത്യയുടെ ഭാഗമാകാനാണ് ആഗ്രഹം പ്രകടിപ്പിക്കുകയെന്നും ഇസ്ലാമിക് സംഘടനയായ അഞ്ജുമന്‍ മിനാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാന സെയ്ദ് അതാര്‍ ദെഹ്ലവി പ്രതികരിച്ചിരുന്നു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരില്‍ എത്തിയപ്പോഴാണ് അ്ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗഹാര്‍ദ്ദ പരമായ നയങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് മതിപ്പുളവാക്കിയിട്ടുണ്ട്. ഇതാണ് ജനങ്ങളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിക്ഷേപക സംഗമത്തിന് തയ്യാറെടുക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും സംഗമം വലിയ വിജയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാണിജ്യ-വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.കെ ചൗധരി പറഞ്ഞു. വിനോദസഞ്ചാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജമ്മു കശ്മീരിലേയ്‌ക്ക് വലിയ നിക്ഷേപങ്ങള്‍ക്കുള്ള അവസരമാണ് ഒരുങ്ങുന്നത്. കശ്മീരില്‍ നിലവിലുള്ള സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും നിക്ഷേപക സംഗമത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിലെ പ്രശസ്തമായ ലൗല്‍ചൗക്കില്‍ ഭാരത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തുക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് റിപ്പോര്‍ട്ട്. അതീവ സുരക്ഷയാണ് ഇതിനായി സൈന്യം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും കശ്മീര്‍ താഴ്‌വരയില്‍ ചില വിഘടനവാദി ഗ്രൂപ്പുകളുടെ ഒറ്റപ്പെട്ട പ്രതിഷേധമുള്ളതിനാല്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി പുറത്തുവിട്ടിരുന്നില്ല. 

കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരാഴ്ചയായി കശ്മീരില്‍ തങ്ങുകയാണ്.  ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്‌ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം ഉറപ്പാക്കിയാല്‍ കൂടുതല്‍ സേന ശ്രീനഗറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

World

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

Main Article

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.