ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം 20.05 മിനുട്ടോളം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വിജയകരമായി മാറ്റിയത്.
ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ജൂലൈ 23 മുതല്‍ ആറ് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ള ചന്ദ്രയാന്‍ 2ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചന്ദ്രനിലെ സോഫ്ട് ലാന്‍ഡിങ്.
















