Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശ്രീറാമും കോടതികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 01:30 am IST
inVicharam

 

മാധ്യമപ്രവര്‍ത്തകന്റെ ദാരുണാന്ത്യത്തിന് കാരണമായ കാറപകടത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടറാമിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചിരിക്കുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിന്റെ മരണത്തെക്കുറിച്ചുള്ള ചൂടേറിയ വിവാദങ്ങളിലൊന്നും ജില്ലാ കോടതിക്കും ഹൈക്കോടതിക്കും താല്പര്യമില്ല. തെളിവാണ് പ്രധാനം. കാറപകടം സംബന്ധിച്ച് ആരോപിക്കപ്പെടുന്ന ഒരു തെളിവും പോലീസ് കോടതികളില്‍ സമര്‍പ്പിച്ചിട്ടില്ല. ശ്രീറാം പറയുന്നു മദ്യപിച്ചിട്ടില്ലെന്ന്. വൈദ്യപരിശോധനയും ശ്രീറാം പറഞ്ഞതിനെ ശരിവയ്‌ക്കുന്നു. അപകടം മദ്യപിച്ച് കാറോടിച്ചതുമൂലമാണെന്ന് ആരോപിക്കാം. അതിന് ഒരുതെളിവും ഹാജരാക്കാന്‍ പിണറായി വിജയന്റെ പോലീസിനായിട്ടില്ല. അതൊരു അപകടമരണമെന്നതിലപ്പുറം കൊലപാതകം എന്നാരോപിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് നമുക്ക് പറയാനാവുക?

അപകടം സംഭവിച്ച നാലു നാളുകള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാര്‍ ഒന്നടങ്കവും മൗനത്തിലായിരുന്നു. ശ്രീറാമിന് ജാമ്യം ലഭിച്ചുവെന്ന് ഉറപ്പായപ്പോഴാണ് അദ്ദേഹം മദ്യപിച്ചു എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമല്ലെ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍ക്കാ സാര്‍ ആ ബോധ്യം. അങ്ങ് ശ്രീറാമിനെ മദ്യപിച്ച നിലയില്‍ കണ്ടിട്ടുണ്ടോ? കണ്ട പോലീസുകാര്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയോ? ഇല്ലെന്ന് പറയുന്നില്ല. 10 മണിക്കൂറിനുശേഷം എടുത്ത രക്തപരിശോധനയില്‍ തെളിഞ്ഞതെന്താണ്? മദ്യലഹരിയിലായിരുന്നു എന്നതിന് തെളിവൊന്നുമില്ല. ഒരു തെളിവും പിണറായിയുടെ പക്കലില്ല. പിന്നെന്തിനാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍ ശ്രീറാമിനെ കുറ്റപ്പെടുത്തുന്നത്. ശ്രീറാം കുറ്റം ഏറ്റുപറഞ്ഞ് ഉദ്യോഗം രാജിവയ്‌ക്കണമെന്നാണ് ജയരാജന്റെ ആവശ്യം.

ശ്രീറാമിനെ ഏറെ വിമര്‍ശിച്ചത് മന്ത്രി മണിയാണ്. അദ്ദേഹത്തിന്റെ സങ്കടവും സാഹചര്യവും എല്ലാവര്‍ക്കും അറിയുന്നതാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ക്ക് മണിയും ലംബോധരനും നല്‍കുന്ന സംരക്ഷണം ഇന്നൊരു രഹസ്യമേ അല്ലല്ലോ. മൂന്നാറിലെ കുരിശുകൃഷിയും കയ്യേറ്റവും ചൂണ്ടിക്കാട്ടുന്നതിലും തടയാന്‍ നോക്കിയതിലും ശ്രീറാം നടത്തിയ ശ്രമങ്ങള്‍ ചെറുതല്ലല്ലോ. ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് ബഷീറിന്റെ മരണത്തില്‍ കലാശിച്ചതെന്ന് കാറുടമയും സഹയാത്രികയുമായ വഫ ഫിറോസ് മൊഴി നല്‍കിയിരിക്കുന്നു. ഈ മൊഴി നല്‍കിയ മഹതി ആരാണ് സര്‍. ഐഎഎസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മദ്യസേവാ പാര്‍ട്ടിയില്‍ ഇവര്‍ക്കെന്താണ് കാര്യം. ഇവരെങ്ങനെ ആ പാര്‍ട്ടിക്ക് വന്നു. ശ്രീറാം വിളിച്ചിട്ടാണ് ഞാനവിടെ എത്തിയതെന്നും ആരുവിളിച്ചാലും ഞാന്‍ പോകുമെന്നും ചാനല്‍ മുഖാമുഖത്തില്‍ അവര്‍ പറയുന്നതുകേട്ടു. അവര്‍ ഇപ്പോള്‍ എവിടെയാണ്? അവര്‍ക്കെതിരെ കേസെടുത്തോ? മോട്ടോര്‍ വാഹനനിയമപ്രകാരം മദ്യപിച്ച ഒരാളെ കാര്‍ ഓടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കുറ്റകൃത്യമല്ലെ? വല്ല കേസും വഫക്കെതിരെ എടുത്തിട്ടുണ്ടോ മുഖ്യമന്ത്രി? വണ്ടികളിലെ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നത് കുറ്റകരമാണ്. വഫയുടെ കാറിനെതിരെയും കേസെടുക്കേണ്ടതല്ലെ? ഇതൊന്നും എടുത്തില്ല. അടിമുടി വീഴ്ചയാണ്. പിണറായി വിജയന്റെ പോലീസ് അങ്ങനെയാണ്. ഇരയോടൊപ്പമെന്ന ധാരണ പരത്തുകയും വേട്ടക്കാരന്റെ തോളില്‍ കയ്യിട്ടുനടക്കുകയും ചെയ്യുന്ന മറ്റെങ്ങുമില്ലാത്ത സ്വഭാവമാണ് സിപിഎം സര്‍ക്കാര്‍ പ്രകടമാക്കുന്നത്.

വഫയെ കേരളത്തിലെ ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല. പലരുടെയും വാല്‍ അമ്മിക്കിടയിലാണ്. അരക്കിട്ട് ഉറപ്പിച്ച ബന്ധം അവര്‍ക്ക് കൂട്ടാവുന്നു. ഐഎഎസ്, ഐപിഎസ് മേലാളച്ചാര്‍ പലരും വിയര്‍ക്കും. അതില്ലാതാക്കാനാണ് സ്വീകരിച്ച നടപടികളെല്ലാം.

എങ്ങനെയാണ് ശ്രീറാമുമായി വഫ സൗഹൃദമുണ്ടാക്കിയത്? യാദൃശ്ചികമാണോ? പല സംശയങ്ങളും ഉയരുകയാണ്. മിടുക്കന്മാരായ ഉദ്യോഗസ്ഥരെ വളച്ചെടുത്ത് ചതിയില്‍പ്പെടുത്തി നിഷ്പ്രഭരാക്കുന്ന എത്രയോ സംഭവങ്ങള്‍ സിനിമാകഥകളില്‍ കാണാറുണ്ടല്ലോ. അതിന്റെ മാതൃകയല്ല ഇതെന്ന് പറയാവുന്നതല്ലെ. ഈ സൗഹൃദത്തിന്റെ പിന്നാമ്പുറക്കഥ എന്നെങ്കിലും പുറത്തുവരും. കവടിയാറില്‍ കാര്‍ നിര്‍ത്തി ശ്രീറാമിന്റെ കൈയില്‍ താക്കോലും സ്റ്റിയറിംഗും നല്‍കിയത് വഫ ബോധപൂര്‍വമല്ലെന്ന് പറയാന്‍ കഴിയുമോ? ശ്രീറാമിന് ആദ്യം ജാമ്യം നല്‍കിയ ജില്ലാ കോടതിയും ആ തീരുമാനം ശരിവച്ച ഹൈക്കോടതിയും അതിനിശിതമായ രീതിയിലാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. എത്രയോ തവണയായി കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. നാണവും മാനവുമില്ലെങ്കില്‍ പിന്നെ എവിടെ ആലുമുളച്ചാലും തണലെന്നേ ആശ്വസിക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.