മുംബൈ: 370ാം വകുപ്പ് റദ്ദാക്കിയതോടെ രാജ്യത്തിന്റെ എല്ലാ നിയമങ്ങളുടേയും ഭാഗമായ ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഉടമ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 42ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നു, ജമ്മു കശ്മീര്‍, ലഡാക്ക് ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ആ ജനതയ്‌ക്കു വേണ്ടി നിരവധി വന്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
അതേസമയം, എണ്ണ, രാസവസ്തു വ്യവസായത്തിലെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്‌ക്ക് വില്‍ക്കുമെന്നും അംബാനി. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമിത്. റിലയന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. 75 ബില്യണ്‍ ഡോളറിന് തുല്യമായ നിക്ഷേപമാണിത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയാണ് സൗദി അരാംകോ. റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് ദിവസവും 500,000 ബാരല്‍ ക്രൂഡ് ഓയില്‍ അരാംകോ വിതരണം ചെയ്യുമെന്നും അദ്ദേഹം യോഗത്തില്‍ വിശദമാക്കി. ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്‌കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണി കളിലൊന്നാണ് ഇന്ത്യ.വിവിധ പെട്രാോള്‍ കെമിക്കല്‍ വസ്തുക്കളും സൗദി അരംകോ ഇന്ത്യയില്‍ വിപണിയിലിറക്കും. നിലവില്‍ ദിവസത്തില്‍ 12 ദശലക്ഷത്തിലേറെ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിനു സൗദി അരംകോക്ക് കഴിയുന്നുണ്ട്.
















