Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യത; കശ്മീര്‍ ജയിലുകളിലുള്ള 24 വിഘടനവാദി നേതാക്കളെക്കൂടി യുപിയിലെ ജയിലുകളിലേക്കു മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 12:46 pm IST
in India

ശ്രീനഗര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ പാക്ക് അനുകൂല ഭീകരവാദികള്‍ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് കശ്മീര്‍ ജയിലുകളിലുള്ള 24 വിഘടനവാദി നേതാക്കളെക്കൂടി ഇന്നലെ യുപിയിലെ ജയിലുകളിലേക്കു മാറ്റി. വലിയ പെരുന്നാളിനോടനുബന്ധിച്ച് കശ്മീരിന്റെ ചില ഭാഗങ്ങളില്‍ നിശാനിയമത്തിലും ഇളവു വരുത്തി. 

നേരത്തെ ഏതാനും നേതാക്കളെ ആഗ്ര, ബറേലി ജയിലുകളിലേക്ക് അതീവ സുരക്ഷയോടെ മാറ്റിയിരുന്നു. വേണ്ടിവന്നാല്‍ കൂടുതല്‍ പേരെ മാറ്റുമെന്നാണ് കശ്മീര്‍ ഭരണകൂടം നല്‍കുന്ന വിവരം. ഇതുവരെ 70 തടവുകാരെയാണ് യുപിയിലെ വിവിധ ജയിലുകളിലേക്കു മാറ്റിയത്. 

ഫത്തേപുര്‍ സെന്‍ട്രല്‍, നൈനി സെന്‍ട്രല്‍, പ്രയാഗ്രാജ്, വാരാണസി സെന്‍ട്രല്‍, ഗൊരഖ്പുര്‍ എന്നിവിടങ്ങളിലെ ജയിലുകളിലും തടവുകാരെ പാര്‍പ്പിക്കുന്നതിനുളള തയാറെടുപ്പുകള്‍ നടക്കുന്നുണ്ട്.

പ്രത്യേക വിമാനത്തില്‍ വ്യോമസേനയുടെ ലക്‌നൗ താവളത്തിലെത്തിച്ചാണ് തടവുകാരെ ജയിലിലേക്കു മാറ്റിയത്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു പിന്നാലെ അങ്ങിങ്ങ് കല്ലേറും പ്രതിഷേധപ്രകടനങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ശ്രീനഗറില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകണമെന്നും കടകള്‍ അടച്ചിടണമെന്നും പോലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. ശ്രീനഗറിലും ബാരാമുല്ലയിലുമാണ് ഇന്നലെ ഒറ്റപ്പെട്ട പ്രതിഷേധം ഉണ്ടായത്.

സംഝോധ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നതായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയും സര്‍വീസ് നിര്‍ത്തി. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യം ഇല്ലാതെ ഒരാഴ്ചയായി ജനങ്ങള്‍ വലയുകയാണ്.

ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയതോടെ നീണ്ട നിരയാണ് ഇവിടെ എല്ലാ ദിവസവും കാണുന്നത്. 2 മിനിറ്റാണ് ഓരോ ആള്‍ക്കും അനുവദിച്ചിട്ടുള്ളത്. 300 ടെലിഫോണ്‍ ബൂത്തുകള്‍ കൂടി താഴ്‌വരയില്‍ ഏര്‍പ്പെടുത്തും. 90% റേഷന്‍ കടകള്‍ തുറന്നതായും കോഴി, മുട്ട എന്നിവ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തിയതായും ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. ഒരു മാസത്തേക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാണ്.

കശ്മീരില്‍ തുടരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ അനന്ത്‌നാഗിലും സാധാരണക്കാരോടു സംവദിച്ചു. ഒരു മാര്‍ക്കറ്റില്‍ ഡോവല്‍ ആടുകച്ചവടക്കാരോടു കുശലം പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ആറു മുതല്‍ ഡോവല്‍ കശ്മീരിലുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഭീകരവാദ സാന്നിധ്യം ഏറെയുള്ള ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ, അനന്ത്‌നാഗ് ജില്ലകളിലെല്ലാം ദേശീയ പതാക ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രത്യേകപദവി നീക്കിയതിനെതിരെ കശ്മീരില്‍ പ്രക്ഷോഭങ്ങളുണ്ടെന്ന വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.

പ്രകടനങ്ങളില്‍ 20 മുതല്‍ 25 പേര്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്നും പറഞ്ഞു. കശ്മീരില്‍ ഒട്ടേറെ പേര്‍ പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ നടക്കുന്നുവെന്നും പലര്‍ക്കും പരുക്കേറ്റുവെന്നും ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാക്കിസ്ഥാനിലെ സ്ഥാനപതി തിരിച്ചെത്തി

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാക്കിസ്ഥാന്‍ തരംതാഴ്‌ത്തിയതിനെ തുടര്‍ന്ന് അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിന്‍സാരിയ മടങ്ങിയെത്തി. ശനിയാഴ്ച തന്നെ പാക്കിസ്ഥാന്‍ വിട്ട അദ്ദേഹം ദുബായ് വഴിയാണ് ദല്‍ഹിയിലെത്തിയത്. ഇന്ത്യയിലേക്ക് നിയോഗിച്ചിരുന്ന ഹൈക്കമ്മിഷണര്‍ മൊയിനുല്‍ ഹഖിനെ ഇനി അയയ്‌ക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.