Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിടിവി പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായി; പാക്കിസ്ഥാന്‍ സര്‍ക്കാരിനും ഭീകരര്‍ക്കും അനുകൂലമായി ചാനലും മാധ്യമപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത് ഏഴ് തവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 07:45 am IST
in India

കുറച്ച് നാളുകളായി ഇന്ത്യന്‍ ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായിട്ടാണ് എന്‍ഡിടിവി പ്രവര്‍ത്തിച്ചു വരുന്നത്. ഭീകരതയെ ഇന്ത്യയ്‌ക്കെതിരായ നയമായിട്ട് എന്‍ഡിടിവി ഉപയോഗിച്ചു പോന്നിരുന്നു. ഇതിന് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേയും ഭീകരരുടേയും അംഗീകാരവും ലഭിച്ചിരുന്നു. എന്‍ഡിടിവിയുടെ ഇന്ത്യാ വിരുദ്ധ റിപ്പോര്‍ട്ടുകളും മാധ്യമപ്രവര്‍ത്തകരുടെ പ്രസ്താവനകളുമാണ് ഈ ലേഖനത്തിലൂടെ പ്രതിപാദിക്കുന്നത്. 

1. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള രവീഷ് കുമാറിന്റെ റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നു

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ജര്‍മന്‍ മാധ്യമമായ ഡറ്റ്‌ഷെ വെല്ലെയില്‍ രവീഷ് കുമാറിന്റെ അഭിമുഖമുണ്ടായിരുന്നു. ഇന്ത്യന്‍ ടിവി ചാനലുകള്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും എന്നാല്‍ സംഘര്‍ഷം ഉപയോഗിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാറുണ്ടെന്നും രവീഷ് പറഞ്ഞിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു എന്ന് വളച്ചോടിച്ച് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ഈ പ്രസ്താവനയെ തെളിവാക്കി ഉപയോഗിക്കുകയും ചെയ്തു. 

ഇന്ത്യന്‍ മാധ്യമങ്ങള്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയിലല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, മറിച്ച് തൊഴിലില്ലായ്‌മ പോലുള്ള വിഷയങ്ങളിലാണെന്ന് രവീഷ് പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍  ഇത് ബിജെപിക്ക് സഹായകമാകുമെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നെന്നും രവിഷ് കുമാര്‍ പറഞ്ഞു. വ്യക്തമായ റിപ്പോര്‍ട്ടിംഗിനുപകരം വിവിധ വിഷയങ്ങളില്‍ ഒരു വശമെടുക്കുന്നു, എന്നാല്‍ മാധ്യമങ്ങള്‍ ഭീകരവാദ വിരുദ്ധ നിലപാട് സ്വീകരിക്കരുത്, കാരണം ഇത് ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്നും രവീഷ് പറഞ്ഞു.

2. ബര്‍ഖാ ദത്തിന്റെ കവറേജ്

കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചുള്ള ബര്‍ഖാ ദത്തിന്റെ കവറേജ് ഇന്ത്യന്‍ താല്‍പ്പര്യങ്ങളനുസരിച്ചല്ലെന്ന് ജനങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈനിക നിലപാടുകള്‍ തുറന്നുകാട്ടി എന്നാണ് വിമര്‍ശനം. ലഫ്റ്റനന്റ് ജനറല്‍ മൊഹീന്ദര്‍ പുരി എഴുതിയ ”കാര്‍ഗില്‍: ടേണിംഗ് ദി ടൈഡ്” എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്തമായ ഭാഗം ഇതാണ്.

പീരങ്കി ഉണ്ടകള്‍ ലക്ഷ്യസ്ഥാനത്ത് വീഴുന്ന മനോഹരമായ കാഴ്ച ഇന്നും മായാതെ ഓര്‍മ്മയിലുണ്ട്. മൗണ്ടെന്‍ ബ്രിഗേഡിന്‍റെ ഹെഡ്ക്വാര്‍ട്ടേഴിസിലെ 192ാം കണ്‍ട്രോള്‍ റൂമിലെത്തുമ്പോഴേക്കും നേരിയ മഴ പെയ്യാന്‍ തുടങ്ങി. രാത്രിയായപ്പോഴേക്കും മഴ കനത്തു. ഞങ്ങളുടെയെല്ലാം ചിന്ത ആക്രമണത്തിനായി പോകുന്ന സൈന്യത്തെ കുറിച്ചായി. ടൈഗര്‍ ഹില്ലില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. 

സമയം ഏതാണ്ട് രാത്രി 9.20 ആയി കാണും. എക്‌സ്‌ചേഞ്ച് ഓപ്പറേറ്റര്‍ കണ്‍ട്രോള്‍ റൂമില്‍ വെച്ച് ഒരു മോതിരം നല്‍കിയിട്ട് എന്നോട് പറഞ്ഞു, സൈന്യത്തിന്റെ കേഡര്‍ തന്നോട് അത്യവശ്യമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്ന്. കോള്‍ കണക്റ്റായപ്പോള്‍ എന്തോ പ്രധാനപ്പെട്ട കാര്യമാണ് ഞങ്ങള്‍ സംസാരിക്കുന്നതെന്ന് കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് മനസ്സിലായി. കോള്‍ അവസാനിച്ചപ്പോള്‍ 56 മൗണ്ടഡെന്‍ ബ്രിഗേഡിന്റെ കേണല്‍ എസ്‌വിഇ ഡേവിഡിനെ ഞാന്‍ നോക്കി, ടൈഗര്‍ കുന്നില്‍ പീരങ്കി വെടിവയ്‌പിന് സാക്ഷ്യം വഹിക്കുന്ന മാധ്യമങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും എന്‍ഡിടിവിയുടെ ബര്‍ഖാ ദത്തുണ്ടോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. 

ഡ്രാസിലെ ബ്രിഗേഡ് ട്രാഫിക് ചെക്ക് പോസ്റ്റിന് സമീപമായി നിലകൊണ്ട അവര്‍ ടൈഗര്‍ കുന്നിലെ അക്രമങ്ങളുടെ തത്സമയ വിവരണം മാധ്യമങ്ങളിലൂടെ നല്‍കുകയായിരുന്നു. ഉടന്‍ തന്നെ അവരെ കണ്ടെത്തി ഞാന്‍ ഉപദേശിച്ചു. തുടര്‍ന്ന് അവരോട് ഒരു ഭൂഗര്‍ഭ മുറിയിലേക്ക് പോയി വിശ്രമിക്കാനും ആവശ്യപ്പെട്ടു. സൈനിക നീക്കം വളരെയധികം രഹസ്യമായിരിക്കണം എന്നുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സൈനിക നീക്കത്തെ കുറിച്ചുള്ള തീയതി ഞാന്‍ കോര്‍പ്‌സ് കേഡറെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. രഹസ്യസ്വഭാവം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം ആര്‍മി കേഡറിനെ പോലും കാര്യങ്ങള്‍ അറിയിച്ചിരുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് ബര്‍ഖയുടെ റിപ്പോര്‍ട്ട്.

3. പത്താന്‍കോട്ട് കവറേജ്: എന്‍ഡിടിവി മാപ്പ് പറയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 

2016 ജനുവരിയിലുണ്ടായ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കവറേജിനെ തുടര്‍ന്ന് 2016 നവംബര്‍ മൂന്നിന് വാര്‍ത്താ വിതരണ മന്ത്രാലയം എന്‍ഡിടിവിയെ നിരോധിച്ചിരുന്നു. 

പത്താന്‍കോട്ട് യോമസേനാ താവളത്തെ  കുറിച്ച് എന്‍ഡിടിവി നല്‍കിയ തത്സമയ വിവരങ്ങള്‍ ഭീകരര്‍ ദുരുപയോഗം ചെയ്യാന്‍  സാധ്യതയുണ്ടെന്നും ഇത് വ്യോമ താവളത്തെ മാത്രമല്ല ജനങ്ങളേയും ബാധിക്കുമെന്നും  ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രാലയത്തിന്റെ ശിക്ഷ. 

എന്‍ഡിടിവി മാപ്പ് പറഞ്ഞതോടെ അന്നത്തെ വാര്‍ത്താ വിനിമയ മന്ത്രി വെങ്കയ്യ നായിഡു നിരോധനം പിന്‍വലിക്കുകയായിരുന്നു.

4. പുല്‍വാമ ഭീകരാക്രമണത്തെ പുകഴ്‌ത്തി എന്‍ഡിടിവി ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ 

എന്‍ഡിടിവി ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിധി സേതി പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തെ പുകഴ്‌ത്തി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു. ബോളിവുഡ് സിനിമയായ ‘ഉറി’യിലെ പ്രശസ്ത ഡയലോഗായ ‘ഹൗ ഈസ് ദ ജോഷിന്’ പകരമായി ഹൗ ഈസ് ദ ജെയ്ഷ് എന്ന ഹാഷ് ടാഗോടെയായിരുന്നു പോസ്റ്റ്. എന്‍ഡിടിവിയില്‍ നിന്ന് നിധി സേതിയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

5. 35എ അനുച്ഛേദം റദ്ദാക്കിയാല്‍ പോലീസ് കലാപത്തിന് സാധ്യതയുണ്ടെന്ന് എന്‍ഡിടിവി വാദിച്ചു

35എ അനുച്ഛേദം റദ്ദാക്കിയാല്‍ കശ്മീരില്‍ പോലീസ് കലാപമുണ്ടാകുമെന്ന് ഏജന്‍സികള്‍ മുന്നറയിപ്പ് നല്‍കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങള്‍ പഠിച്ച ശേഷമാണ് തങ്ങളുടെ റിപ്പോര്‍ട്ടുകളെന്നും ആഭ്യന്തര കലാപവും കടുത്ത അശാന്തിയുമുണ്ടാകുമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും എന്‍ഡിടിവി വ്യാജ വാര്‍ത്ത നല്‍കി. ഇതെല്ലാം യാതൊരു വിധത്തിലുള്ള യാഥാര്‍ത്ഥ്യത്തിന്റേയും അടിസ്ഥാനത്തില്‍ ആയിരുന്നില്ല. എന്‍ഡിടിവിയുടെ ഒരു അഭിമുഖത്തില്‍ കശ്മീര്‍ ഡിജിപി എസ്പി വെയ്ദിനോട് അത്തരത്തില്‍ ഏതെങ്കിലും സംഘര്‍ഷത്തിന് സാധ്യതയുണ്ടോ എന്ന് ചാനലിന്‍റെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിന് സാധ്യതയില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. ഡിജിപിയുടെ ശക്തമായ നിഷേധം ഉണ്ടായിരുന്നിട്ടും എന്‍ഡിടിവി വാര്‍ത്തയെ വളച്ചോടിച്ചു. അത്തരമൊരു കലാപത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. 

6. കശ്മീര്‍ വിഷയത്തില്‍ എന്‍ഡിടിവിയുടെ അജന്‍ഡ പാക്കിസ്ഥാന്‍ അംഗീകരിച്ചു

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിനെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടിന് പാകിസ്ഥാന്‍ ഭരണകക്ഷിയായ പിടിഐ അംഗീകാരം നല്‍കി. കശ്മീരിലെ ജനങ്ങള്‍ കര്‍ഫ്യൂ ഉയര്‍ത്താന്‍ കാത്തിരിക്കുകയാണെന്ന് അവകാശപ്പെടുന്ന അവരുടെ ഷോകളിലൊന്നില്‍ നിന്ന് ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട് ഇന്ത്യയ്‌ക്ക് എന്ത് തോന്നുന്നുവെന്നും ചോദിച്ചു. വീഡിയോയില്‍ അക്രമവും കലാപവും സൂചിപ്പിക്കുന്നുമുണ്ട്.

7. അന്താരാഷ്‌ട്ര പരിപാടിയില്‍ എന്‍ഡിടിവി പത്രപ്രവര്‍ത്തകന്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു

ലോക പത്ര സ്വാതന്ത്ര്യദിനത്തില്‍ യുനെസ്‌കോയില്‍ താന്‍ നടത്തിയ മുഖ്യപ്രഭാഷണം ആധാരമാക്കി എന്‍ഡിടിവിയിലെ എഡിറ്റോറിയല്‍ ഡയറക്ടറായ സോണിയ സിംഗ് ചാനലിന്‍റെ വെബ്‌സൈറ്റില്‍ ഒരു കോളമെഴുതി. 

‘ജേണലിസം തഴച്ചുവളരട്ടെ – ടെലിവിഷനും മാധ്യമ സ്വാതന്ത്ര്യവും’ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തില്‍ സ്വാതന്ത്യം, വെല്ലുവിളികള്‍, തിരഞ്ഞെടുപ്പുകള്‍, ഭീഷണികള്‍, അക്രമങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതിയിരിക്കുന്നു. 

1992 മുതലുള്ള തന്റെ മാധ്യമ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന സോണിയ ഇന്ത്യയിലെ സ്വകാര്യ ചാനലുകളുടെ പരിണാമത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അവര്‍ ഇന്ത്യയില്‍ മാധ്യമം അപകടകരമാം വിധത്തിലെന്ന് ഉദാഹരണ സഹിതം സൂചിപ്പിക്കുന്നു. 

തന്റെ പ്രചരണം സോണിയ അവതരിപ്പിച്ചിരിക്കുന്നത് ചില വികാരപരമായ മറയോടു കൂടിയാണ്. കോര്‍പ്പറേറ്റുകളും സര്‍ക്കാരും ഉപയോഗിക്കുന്ന പരോക്ഷ സെന്‍സര്‍ഷിപ്പ് സാങ്കേതികതകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ഗജേന്ദ്ര സിംഗിനെ അവര്‍ പെട്ടെന്നു പരാമര്‍ശിക്കുകയും ഇന്ത്യയില്‍ നേരിടുന്ന പാവപ്പെട്ട കര്‍ഷകരുടെ പോരാട്ട കഥയായി ആത്മഹത്യയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.