Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം വീണ്ടും പ്രളയഭീതിയില്‍; ഒമ്പത് ജില്ലകളില്‍ റെഡ് അലെര്‍ട്ട്; വരും മണിക്കൂറുകളില്‍ അതിതീവ്ര മഴ; കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 11:18 am IST
in Kerala

തിരുവനന്തപുരം: പ്രളയത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ തന്നെ കേരളം വീണ്ടുമൊരു പ്രളയഭീതിയില്‍. സംസ്ഥാനത്ത് ഉടനീളം പെയ്യുന്ന മഹാമാരിക്കു ശമനമില്ല. തിരുവനന്തപുരം, കൊല്ലം ഒഴികെ ജില്ലകളില്‍ അതിതീവ്രമഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതിനാല്‍ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒമ്പത് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് റെഡ് അലെര്‍ട്ട്. ഈ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്‌ക്കാണ് സാധ്യത. അതിനാല്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇത് ആശങ്കയ്‌ക്ക് ഇടനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വലിയ ഡാമുകളുടെ സ്ഥിതി സുരക്ഷിതമാണെങ്കിലും കക്കയം പോലുള്ള ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടു തുടങ്ങിയിട്ടുണ്ട്. കക്കയം ഡാം മൂന്ന് അടി വരെ തുറക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം. ചെറുവണ്ണൂര്‍, കുറ്റ്യാടി, തിരുവള്ളൂര്‍, പേരാമ്പ്ര, തുറയൂര്‍, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂര്‍ പഞ്ചായത്തുകള്‍ക്കും വടകര, പയ്യോളി നഗരസഭകള്‍ക്കും ആണ് നിര്‍ദേശം നല്‍കിയത്. 

അതിശക്ത മഴ ലഭിക്കുന്ന ജില്ലകളിലെ കൂടുതല്‍ ചെറിയ ഡാമുകള്‍ തുറക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനകം മണിയാര്‍, കുണ്ടല, മലങ്കര, പെരിങ്ങല്‍ക്കുത്ത്, മംഗലം, കാഞ്ഞിരംപുഴ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.  ഇന്നു രാവിലെ ഏഴിന് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 35 ക്യുമെക്‌സ് വെള്ളം തുറന്നു വിടുന്നുണ്ട്.  റിസര്‍വോയര്‍ ലവല്‍ 192.60 എഫ്ആര്‍എലിന് മുകളില്‍ പോകാതെ നിയന്ത്രിക്കേണ്ടതിന്റെ ഭാഗമായാണിത്.  ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 60 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. ഡാമില്‍നിന്ന് ഒഴുക്കിവിടുന്ന ജലം നാലു മണിക്കൂര്‍ കൊണ്ട് ആങ്ങമൂഴിയില്‍ എത്തും. 

ചാലക്കുടി പുഴ കരകവിഞ്ഞതോടെ പ്രദേശം മുഴവന്‍ വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 29 ആയിട്ടുണ്ട്. ഇന്നു മരിച്ചവര്‍ 19. വയനാട് മേപ്പാടിയില്‍ മണ്ണിനടയില്‍പ്പെട്ട നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി ഇതോടെ മേപ്പാടിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇവിടെ നാല്‍പ്പതോളം പേരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും എടവണ്ണയില്‍ വീട് തകര്‍ന്ന് നാലുപേരും മരിച്ചു. ഇരിട്ടിയില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ ലിസിയുടെ മൃതദേഹം കണ്ടെത്തി. വേങ്ങേരി കണ്ണാടിക്കലില്‍ ഒരാള്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചിന്നാര്‍ മങ്കുവയില്‍ 67 കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 5936 കുടുംബങ്ങളിലെ 22165 പേരുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.  മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലുപേര്‍ മരിച്ചു. കുണ്ടുതോട് സ്വദേശികളായ ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണു മരിച്ചത്. ഇരിട്ടി വള്ളിത്തോടും ഓരോ മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി ആര്‍പ്പൂക്കര വയലില്‍ ഒഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണു മരിച്ചത്. കോഴിക്കോട് നടകരയിലും ഉരുള്‍പൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടല്‍ ഭയന്ന് അയല്‍വീട്ടില്‍ അന്തിയുറങ്ങിയ ശേഷം വീട്ടിലേക്കു പോകുന്നതിനിടെ ഇടുക്കി മങ്കുവ കമലവിലാസത്തില്‍ രാജന്‍ പിള്ള(62)തോട്ടില്‍ കാല്‍വഴുതി വീണു മരിച്ചു.

 ഇന്നലെ കണ്ണൂര്‍ മട്ടന്നൂര്‍ കുഴിക്കലില്‍ ഒരാള്‍ തോട്ടില്‍ വീണു മരിച്ചു. വിറകുവെട്ടു തൊഴിലാളിയായ കെ.പത്മനാഭന്‍ (53) ആണു മരിച്ചത്. പാലക്കാട് അട്ടപ്പാടിയില്‍ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി ഷോളയൂര്‍ ചുണ്ടകുളം ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയില്‍ ബാബുവിന്റെ ഭാര്യ മുത്തു (24) എന്നിവരാണു മരിച്ചത്. അട്ടപ്പാടിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കു മരം വീഴുകയായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ കെട്ടിടം മഴയില്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചിരുന്നു. മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ റോഡ്-റെയില്‍-വ്യോമ ഗതാഗതം തടസപ്പെട്ട അവസ്ഥയിലാണ്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച ഉച്ചവരെ നിര്‍ത്തിവെച്ചു. റെയില്‍വേ ട്രാക്കില്‍ മരം വീണ് എറണാകുളം-ആലപ്പുഴ റൂട്ടിലും കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുകയാണ്. മലയോരമേഖലകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഗതാഗതവും പലസ്ഥലങ്ങളില്‍ തടസപ്പെട്ട നിലയിലാണ്. താമരശേരി ചുരത്തിലും ഗതാഗത നിയന്ത്രണമുണ്ട്.മഴ രൂക്ഷമയാതോടെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.