Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രചോദനമായി ആ അനുഗ്രഹമുണ്ട് മനസ്സില്‍…

വി. മുരളീധരന്‍byവി. മുരളീധരന്‍
Aug 8, 2019, 11:23 am IST
inVicharam

അന്യരുടെ വേദനയില്‍ ദുഃഖിക്കുകയും അതെല്ലാം സ്വന്തം വേദനയാക്കുകയും ചെയ്ത മഹതിയായിരുന്നു സുഷമ സ്വരാജ്. ഒരു പ്രശ്‌നവുമായി അവരുടെ മുന്നില്‍ ആരെത്തിയാലും അവരെ ചേര്‍ത്ത് പിടിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന സ്വഭാവമായിരുന്നു അവരുടേത്. അന്യരുടെ ദുഃഖം സ്വന്തം ദുഃഖമായിക്കാണാന്‍ സുഷമാജിക്ക് കഴിഞ്ഞു. പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ മനസ്സു വേദനിക്കുന്നത് പലതവണ ആ മുഖത്തു നിന്ന് അനുഭവിക്കാന്‍ എനിക്കായിട്ടുണ്ട്.

കേരളത്തില്‍ നിന്ന് നിരവധിപേര്‍ക്ക് സുഷമാജി താങ്ങും തണലും ആശ്വാസവുമായിട്ടുണ്ട്. കേരളത്തിലുള്ളവരുടെ പ്രശ്‌നങ്ങളോട് പ്രത്യേക താല്പര്യമെടുത്തിരുന്നു. വിദേശത്ത് പോയി ജോലി ചെയ്യാനുള്ള മലയാളികളുടെ അധ്വാനശീലത്തെ കുറിച്ച് വളരെ ഇഷ്ടത്തോടെ അവര്‍ സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ തൃശ്ശൂരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ സുഷമാജിയുടെ അടുത്തു കൊണ്ടുപോയി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഗള്‍ഫിലെ ജയിലിലാണ്. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കാര്യങ്ങളവതരിപ്പിച്ചപ്പോള്‍ ചേര്‍ത്ത് പിടിച്ച് സുഷമാജി ആശ്വസിപ്പിച്ചു. സുഷമാജിയുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. മാലിയില്‍ ജയിലില്‍ ആയ അധ്യാപകന്‍ ജയചന്ദ്രനെ മോചിപ്പിക്കാനും സുഷമാജി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ജയചന്ദ്രന്റെ കുടുംബത്തിന്റെ ദുഃഖം സ്വന്തം ദുഃഖമായാണ് അവരേറ്റെടുത്തത്. അത്ഭുതകരമായ തരത്തിലായിരുന്നു സുഷമാജിയുടെ നീക്കങ്ങള്‍. വളരെ വേഗത്തില്‍ തന്നെ ജയചന്ദ്രനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനായി. 

ഇറാഖിലെ യുദ്ധസ്ഥലത്തു നിന്ന് 45 മലയാളി നഴ്‌സുമാരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുത്തി കേരളത്തില്‍ എത്തിച്ചതിന് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് നല്‍കിയ സഹായം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. സുഷമാജിയുടെ ഇടപെടല്‍കൊണ്ടാണ് അവരെയെല്ലാം ജീവനോടെ നമുക്ക് ലഭിച്ചത്. 

നീതിക്കായി 1000 കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന തമിഴ്‌നാട് തിരുച്ചിറപ്പളളി സ്വദേശി ജഗന്നാഥ് സെല്‍വരാജിന്റെ കഥയും നമുക്കറിയാം. നാല്‍പ്പത്തിയെട്ടുകാരനായ സെല്‍വരാജിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെയറിഞ്ഞ സുഷമാജി നേരിട്ട് ഇടപെട്ടു. സ്വദേശത്ത് തിരികെയെത്താന്‍ ആവശ്യമായ വിമാനടിക്കറ്റ് ലഭ്യമാകുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടത്തിനായാണ് ദുബായ്‌യിലെ ട്രാഫിക്കും, കൊടും ചൂടും, മണല്‍ക്കാറ്റും അതിജീവിച്ച് ഒരു ദിവസം 44 കിലോമീറ്ററുകള്‍ വീതം രണ്ടു വര്‍ഷത്തോളം സെല്‍വരാജ് നടന്നത്. സെല്‍വരാജിന് നീതി ലഭിച്ചതും സുഷമാജിയുടെ ഇടപെടലിലൂടെയാണ്.

ഹൃദയ ശസ്ത്രക്രിയയ്‌ക്കു വിസ കിട്ടാതെ വിഷമിച്ച പാക് ബാലികയ്‌ക്ക് ഞൊടിയിടയില്‍ വിസ നല്‍കാന്‍ നടപടിയെടുത്തത് ലോകം നന്ദിയോടെയാണ് കണ്ടത്. ഇത്തരം നിരവധി സംഭവങ്ങള്‍ പറയാനുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞവ മാത്രമാണ് ഓര്‍മകളിലേക്കെത്തുന്നത്. വലിയ വാര്‍ത്തയാകാത്ത, കാരുണ്യത്തിന്റെ എത്രയോ വലിയ ഹസ്തങ്ങള്‍ സുഷമാജി പലര്‍ക്കായും നീട്ടിയിട്ടുണ്ട്. 

ഫേസ്ബുക്കിലോ ട്വിറ്ററിലോ സുഷമാജിക്ക് ഒരു സന്ദേശം അയച്ചാല്‍ മതിയായിരുന്നു അവരുടെ സഹായമെത്താന്‍. ലോകത്തെങ്ങുമുള്ള ഇന്ത്യക്കാര്‍, സഹായത്തിന് കാത്തു നിന്നിരുന്നവര്‍…എല്ലാവരുടെ ആ മാതൃസഹജമായ വാത്സല്യം അറിഞ്ഞു. ഇറാഖിലെ ബസ്രയില്‍ കുടുങ്ങിയ 168 ഇന്ത്യക്കാര്‍ക്ക് രക്ഷയായത് കൂട്ടത്തില്‍ ഒരാള്‍ സുഷമയ്‌ക്ക് അയച്ച വീഡിയോ സന്ദേശത്തെ തുടര്‍ന്നായിരുന്നു. 

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് സുഷമാജിയുമായി വളരെ അടുത്തിടപഴകാന്‍ സാധിച്ചു. പല കാര്യങ്ങളിലും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുമായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുഷമാജിക്കായിരുന്നു കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെരഞ്ഞെടുപ്പ് ചുമതല. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാകണമെന്ന് അവര്‍ കാട്ടിത്തന്നു. ആ തെരഞ്ഞെടുപ്പു മുതലാണ് ബിജെപി വോട്ടുകള്‍ ചോരുന്നു എന്ന ആക്ഷേപത്തിന് അറുതിയായത്. സുഷമാജിയുടെ പ്രവര്‍ത്തന ശൈലിയുടെ നേട്ടമായിരുന്നു അത്. ജയസാധ്യത ഉറപ്പില്ലാത്ത സംസ്ഥാനത്ത് ഒട്ടും മടിക്കാതെ നിയോജക മണ്ഡലങ്ങള്‍ തോറും സഞ്ചരിച്ച് സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവര്‍ പ്രവര്‍ത്തിച്ചു.  

ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ കേരളാ പദയാത്രയുടെ സമാപനത്തില്‍ സംസാരിച്ചതും സുഷമാജിയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞും കുറച്ചു ദിവസം സുഷമാജി കേരളത്തില്‍ തങ്ങി. ബിജെപി നേതാവ് ബി.കെ. ശേഖര്‍ അന്തരിച്ചപ്പോള്‍ അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു. 

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണത്തിന് സുഷമാജി എത്തിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നാല്‍പ്പതു മിനിട്ട് കൊണ്ട് വിശദീകരിച്ച് ജനങ്ങളുടെ കൈയടി നേടി. കേരളത്തോട് എന്നും സ്‌നേഹമായിരുന്നു. കേരളത്തിലെത്തിയാല്‍ സാരി വാങ്ങിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ സാരി വാങ്ങണമെന്ന് പറഞ്ഞപ്പോള്‍ ജയലക്ഷ്മിയിലെ ഗോവിന്ദനെ വിളിച്ചു. സുഷമാജിക്ക് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. പണം വാങ്ങണം, സൗജന്യങ്ങളൊന്നും വേണ്ട.

വിദേശകാര്യ സഹമന്ത്രിയായി ഞാന്‍ ചുമതലയേല്‍ക്കുന്നത് സുഷമാജിയുടെ അനുഗ്രഹം വാങ്ങിയാണ്. ആ വഴി പിന്തുടരണമെന്നാണ് തീരുമാനിച്ചത്. അന്യരുടെ ദുഃഖം സ്വന്തം ദുഃഖമാക്കി, വിദേശകാര്യ വകുപ്പിന് മാനുഷിക മുഖം നല്‍കിയ സുഷമാജിയുടെ അനുഗ്രഹത്തിന് അത്രവലിയ വിലയുണ്ടായിരുന്നു.

നിലപാടുകളില്‍ കര്‍ശന സ്വഭാവം സുഷമാജിക്കുണ്ടായിരുന്നു. ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറായിരുന്നില്ല. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും ഭാരതത്തിന്റെ നിലപാടുകളും അന്തസ്സും സംരക്ഷിക്കുന്നതിലും ആ വിട്ടുവീഴ്ചയില്ലാത്ത സമീപനം പലതവണ നമുക്കുകാണാനായി. കാരുണ്യം അര്‍ഹിക്കുന്നവരോട് ഒരമ്മയുടെ വാത്സല്യത്തോടെ സുഷമാജി ഇടപെട്ടു. ഭാരതത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതില്‍ കണിശക്കാരിയായ വിദേശകാര്യമന്ത്രിയുമായി. ഭാരതീയ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമായിരുന്നു സുഷമാജി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.