കൊച്ചി: പിഎന്‍ബി മെറ്റ്‌ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്.ഡി. ആദിത്യനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നയന എസ്. ഒയാസിസും കിരീടം ചൂടി. അതുല്‍ ജോണ്‍ മാത്യു, റന്യ ഷാജി എന്നിവരാണ് ഇരുവിഭാഗത്തിലും റണ്ണര്‍ അപ്.
അണ്ടര്‍ 15 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാനിയ ബേബിയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. അഭിഷേകുമാണ് ജേതാക്കള്‍. അരുണ്‍. എസ്, ധാര്‍മിക് ശ്രീകുമാര്‍ എന്നിവരാണ് അണ്ടര്‍ 13 പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വിഭാഗത്തില്‍ യഥാക്രമം ചാമ്പ്യന്‍മാര്‍. റിയാഷില്‍, അശ്വിന്‍ ലെനിന്‍ എന്നിവരാണ് ഇരുവിഭാഗത്തിലും റണ്ണര്‍ അപ്.
അണ്ടര്‍ 11 വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ സുഹിന റോയിയും ആണ്‍കുട്ടികളില്‍ പി.എസ്. നീരജ് നായരുമാണ് ജേതാക്കള്‍. ഹിതാ മരിയ ജോസ്, എം. വിഷ്ണുനാഥ് എന്നിവരാണ് ഇരുവിഭാഗത്തിലേയും രണ്ടാം സ്ഥാനക്കാര്‍.
അണ്ടര്‍ 9 പെണ്‍കുട്ടികളില്‍ അലക്‌സിയ എല്‍സാ അലക്‌സാണ്ടറും ആണ്‍കുട്ടികളില്‍ എസ്. അഭിരാജും കിരീടം ചൂടി. ശിവാനി ശിവകുമാര്‍, ദശ്‌വന്ത് സതീശ് എന്നിവരാണ് ഈ വിഭാഗത്തില്‍ യഥാക്രമം രണ്ടാം സ്ഥാനക്കാര്‍. 9, 11, 13, 15, 17 പ്രായപരിധിയില്‍പെട്ട 600ലേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറ്റുരച്ചു.
















