റാംപുര്‍: സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അസംഖാന്റെ കീഴിലുള്ള സര്‍വകലാശാലയ്‌ക്കു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കേസുകളാണ് യുപി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കര്‍ഷകരില്‍ നിന്നും റാംപുറിലെ സര്‍വകലാശാലയ്‌ക്കു വേണ്ടി ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ജൂലൈ 11 മുതല്‍ ഇരുപതിലേറെ കര്‍ഷകരാണ് അസംഖാനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2006ല്‍ നിലവില്‍ വന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ സ്ഥാപകനും ചാന്‍സലറുമാണ് അസംഖാന്‍.
ഇതുവരെ 0.349 ഹെക്ടര്‍ കയ്യേറിയതുമായി ബന്ധപ്പെട്ട കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഭൂമിയിലേക്ക് അതിക്രമിച്ചു കയറിയതിനും കര്‍ഷകരെ ഭീഷണിപ്പെടുത്തിയതിനും ഉള്‍പ്പെടെയാണ് കേസ്. സെക്ഷന്‍ 323, 342, 447, 389, 506 എന്നി വകുപ്പുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ 10വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
















