Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലോകം കാത്തിരിക്കുന്നു കശ്മീരിനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 01:18 am IST
inEditorial

അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനത്തിന് അന്ത്യംകുറിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതേവരെ ഒരുസര്‍ക്കാരും ചെയ്യാത്ത നടപടികള്‍. കശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കി. അമര്‍നാഥ് തീര്‍ത്ഥാടകരെ മടക്കി അയച്ചു. സ്‌കൂളുകള്‍ക്ക് 10 ദിവസം അവധി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും കശ്മീരി പതാകക്കുപകരം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശം. പട്ടാളത്തെ കല്ലെറിയുന്നവരെ വെടിവയ്‌കാന്‍ ഉത്തരവ്. രണ്ടും കല്‍പിച്ചുള്ള വന്‍ സൈനികനീക്കത്തിനാണ് ഒരുക്കം. കശ്മീര്‍ കത്തിക്കുമെന്ന് ഭീഷണിമുഴക്കിയ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കി. എല്ലാ വീടുകളിലും കര്‍ശന പരിശോധന നടത്തി തീവ്രവാദികളെ സൈന്യം ഉന്മൂലനം ചെയ്യുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ അടിയന്തര യോഗം വിളിക്കുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീരിലേക്ക് പോകുന്നു. എന്തൊക്കെയോ നടക്കും എന്ന തോന്നല്‍ എല്ലായിടത്തും.

പാക്കധീന കശ്മീര്‍ പാക്കിസ്ഥാനില്‍നിന്നും പിടിച്ചെടുത്ത് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കല്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍. ജമ്മു -ലഡാക്ക് മേഖലകള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം. ലോകസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം. താഴ്‌വരയില്‍നിന്നും ആട്ടിയോടിക്കപ്പെട്ട മൂന്ന് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം. രാജ്യം പ്രതീക്ഷിക്കുന്ന ഏതൊക്കെ കാര്യങ്ങള്‍ രണ്ടാം മോദിസര്‍ക്കാര്‍ സഫലമാക്കും എന്ന ആകാംക്ഷയിലാണ് ജനം. ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുകയും സംസ്ഥാനത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്‌ത്തിയിരുന്നു. പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാണ് നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെയും ഭീകരരുടെയും സംയുക്ത ഒളിപ്പോര് സംഘമാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീം അഥവാ ബാറ്റ്. വേഷംമാറിയും, അല്ലാതെയും നിയന്ത്രണരേഖയ്‌ക്ക് സമീപം അക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കുന്നത്. ഇവര്‍ കേരാനിലെ ഒരു ഇന്ത്യന്‍ സൈനിക പോസ്റ്റ് അക്രമിക്കാനും ശ്രമിച്ചു. പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്നും, ഇത്തരത്തില്‍ നിയന്ത്രണ രേഖ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിരോധവും തിരിച്ചടിയും നേരിടേണ്ടിവരുമെന്നും സൈന്യം മുന്നറിയിപ്പും നല്‍കി. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ വെളുത്ത പതാകയുമായി വന്നാല്‍ വേണമെങ്കില്‍ തിരികെകൊണ്ടു പോകാമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ പറഞ്ഞതില്‍ എല്ലാമുണ്ട്.

ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെയും ലക്ഷ്യമിട്ടിരുന്നതിനാല്‍ സംസ്ഥാനത്തെ തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശം നല്‍കിയത് കഴിവുകേടായി ചിലര്‍ ചിത്രീകരിക്കുന്നുണ്ട്. പക്ഷേ കഴിവുകേടിന് പകരം ശക്തമായ നടപടിക്കുള്ള മുന്നൊരുക്കം ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് നുഴഞ്ഞുകയറ്റക്കാരുടെ വധം. പാക് സൈനിക പരിശീലന കേന്ദ്രങ്ങളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി ഇന്ത്യ അന്താരാഷ്‌ട്ര വേദികളിലടക്കം പലതവണ ഉന്നയിച്ചിട്ടുള്ളതുമാണ്. അങ്ങനെ പരിശീലനം കിട്ടിയവരാണ് നുഴഞ്ഞുകയറിയത് എന്ന് ഇന്ത്യ പറഞ്ഞുകഴിഞ്ഞു. ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്ന പതിവ് ന്യായമാണ് പാക്കിസ്ഥാന്‍ നടത്തിയത്. ജനീവ കരാറിന്റെ ലംഘനം ആണിതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. ഏതായാലും ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ വാക്കുകളായിരിക്കും ലോകം വിശ്വസിക്കുക. ഏതായാലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ക്കായി ലോകം കാത്തിരിക്കുകയാണ്. നടപടികള്‍ എന്തായാലും ഇനി കശ്മീരില്‍ സമാധാനത്തിന്റെ നാളുകള്‍ ആഗതമാവുകയാണ്. ഒപ്പം കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്. അതങ്ങനെതന്നെ ആയിരിക്കുമെന്ന് കരുത്തുള്ള ഒരു ഭരണകൂടം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളേയും ലോകത്തേയും മനസ്സിലാക്കികൊടുക്കാന്‍ പോകുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.