ബാങ്കോക്ക്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ സുവര്‍ണ്ണ നേട്ടവുമായി ഇന്ത്യ. സാത്വിക്-ചിരാഗ് സഖ്യമാണ് ഇന്ത്യക്കായി ചരിത്രം കുറിച്ചത്. ബിഡബ്ല്യൂഎഫ് സുപ്പര്‍ 500 ടൂര്‍ണ്ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡിയെന്ന ബഹുമതിയാണ് സ്വാത്വിക് രാജ് രങ്കിറെഡി-ചിരാഗ് ഷെഡി സംഖ്യം സ്വന്തമാക്കിയത്.
തായ്ലന്‍ഡ് ഓപ്പണ്‍ ഫൈനലില്‍ ലോക രണ്ടാം റാങ്കുകാരും ലോക ചാമ്പ്യന്‍മാരുമായ ചൈനയുടെ ലി യുന്‍ ഹ്യൂ-ല്യൂ യു ചെന്‍ കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ സഖ്യം മലര്‍ത്തിയടിച്ചത്.
ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ നില: 21-19, 18-21, 21-18 എന്നിങ്ങനെയാണ്.
















