ലോഡര്‍ഹില്‍: വിന്‍ഡീസിനെതിരായ ആദ്യ ടി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 96 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 95 റണ്‍സ് എടുത്തു.
തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന വിന്‍ഡീസ് കീറോണ്‍ പൊള്ളാര്‍ഡിന്റെ അര്‍ധ സെഞ്ചുറിക്കടുത്ത പ്രകടനത്തിലാണ് സ്‌കോര്‍ 95 റണ്‍സിലെത്തിച്ചത്. പൊള്ളാര്‍ഡ് 49 പന്തില്‍ 49 റണ്‍സ് നേടി. രണ്ട് ഫോറും നാല് സിക്‌സറും പൊക്കി. നിക്കോളസ് പൂരന്‍ 16 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും അടക്കം 20 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്‌സ്മാന്മാരൊന്നും രണ്ടക്കം കടന്നില്ല.
മിന്നുന്ന ബൗളിങ് കാഴ്ചവെച്ച നവ്ദീപ് സെയ്‌നി നാല് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്ക്റ്റ വീഴ്‌ത്തി. സെയ്‌നിയുടെ അരങ്ങേറ്റ മത്സരമാണിത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്ക്റ്റ് എടുത്തു.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡ്
വിന്‍ഡീസ്: ജോണ്‍ കാംപ്ബല്‍ സി പാണ്ഡെ ബി വാഷിങ്ടണ്‍ സുന്ദര്‍ 0, ഇ. ലൂയിസ് ബി കുമാര്‍ 0, എന്‍.പൂരന്‍ സി പന്ത് ബി സെയ്‌നി 20, പൊള്ളാര്‍ഡ് എല്‍ബിഡബ്‌ളിയു ബി സെയ്‌നി 49 , ഹെറ്റ്‌മെയര്‍ ബി സെയ്‌നി 0, ആര്‍.പവല്‍ സി പന്ത് ബി അഹമ്മദ് 4, ബ്രാ്ത്ത്‌വെയ്റ്റ് സി ആന്‍ഡ് ബി ക്രുണാള്‍ പാണ്ഡെ 9, സുനില്‍ നരെയ്ന്‍ സി അഹമ്മദ് ബി ജഡേജ 2, കെ.എം.എ.പോള്‍ സി കോഹ് ലി ബി കുമാര്‍ 3,
വിക്കറ്റ്് വീഴ്ച: 1-0,2-8,3-28, 4-28, 5-33, 6-67, 7-70,8-88, 9-95.
ബൗളിങ്: വാഷിങ്ടണ്‍ സുന്ദര്‍ 2-0-18-1, ബി കുമാര്‍ 4-0-19-2, സെയ്‌നി 4-1-17-3, അഹമ്മദ് 2-0-8-1,ക്രുണാള്‍ പാണ്ഡെ 4-1-20-1, ജഡേജ 4-1-13-1,
















