Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരകദര്‍ശനവും രാവണ-യമ യുദ്ധവും

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 4, 2019, 03:41 am IST
in Samskriti

നമുക്കിനി അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലേക്കു വരാം. ഉത്തരരാമായണം രണ്ടാമധ്യായത്തില്‍ നാരദമഹര്‍ഷിയെ കണ്ടുമുട്ടിയ രാവണന്‍ മൂന്നുലോകത്തിലേയും വിശേഷങ്ങള്‍ ചോദിക്കുന്നു. അതുകേട്ട് മുനിപറയുന്നു. ഞാനെന്തുപറയാനാണ്. അങ്ങ് യമനെ ജയിച്ചില്ലല്ലോ. എന്നെ ജയിക്കാന്‍ വരട്ടെ അവനെകൊന്ന് ഞാന്‍ നരകത്തിലിടും എന്ന് യമന്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ വേഗംചെന്ന് യമനെ ജയിക്കാന്‍നോക്ക്. ഇതുകേട്ട് ക്രുദ്ധനായ രാവണന്‍ പുഷ്പകവിമാനത്തില്‍ കയറി യമലോകത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. നരകത്തിലെത്തിയ രാവണന്‍ അവിടെയെത്തുന്നവരെ പലതരത്തില്‍ ശിക്ഷിക്കുന്നതുകാണുന്നു.

കാലസൂത്രം അസിതപത്രവനം, ശൂലപ്രോതം, വൈതരണി എന്നീ നരകങ്ങളില്‍ ഓരോരോ പാപംചെയ്തവരെയിട്ട് ക്ലേശിപ്പിക്കുന്നു. ചിലരെ നായും നരിയും കടിച്ചുവലിക്കുന്നു. ചിലരെ കൃമികള്‍ കടിച്ചുകീറുന്നു. ചുട്ടമണലുള്ള മരുഭൂമിയിലൂടെ ചിലരെ മുട്ടിലിഴയിക്കുന്നു. ചിലര്‍ ഇരുട്ടുമുറിയില്‍ അഗാധമായ കുഴികളില്‍ വീണും ചിലര്‍ ഘോരസമുദ്രത്തില്‍ വീണ് വെള്ളം കുടിക്കുന്നു. തീയില്‍ കിടന്ന് വെന്തുനീറി വെള്ളംതായോയെന്ന് ചിലര്‍ നിലവിളിക്കുന്നു. സര്‍പ്പം കടിച്ചും തേള്‍കുത്തിയും ചിലര്‍ പാരം ദുഃഖിച്ച് അലമുറയിടുന്നു. ചിലരെ ചെമ്പുകൊണ്ടുള്ള രൂപമുണ്ടാക്കി അതു ചുട്ടുപഴുപ്പിച്ച് പോന്‍നിറമുള്ള ഇവളെ നീ ആലിംഗനം ചെയ്തില്ലേ ഇപ്പോള്‍ ഇതിനെ കെട്ടിപ്പിടിക്കൂവെന്നുപറഞ്ഞ് അതിനെ ആലിംഗനം ചെയ്യിക്കുന്നു. ചിലരെ വലിയ കുന്നിന്മുകളില്‍ കയറ്റിയിട്ട് കീഴ്‌പോട്ടുരുട്ടുന്നു. ചിലരുടെ ദേഹത്ത് ആരെയ്യുന്നുവെന്നറിയാതെ അമ്പുകള്‍ വന്നു കുത്തിക്കേറുന്നു. ചിലരെ ഉയരമുള്ള കുന്നിന്മുകളില്‍ കേറ്റിയിട്ട് താഴേക്കു വലിച്ചെറിയുന്നു.

ചിലരുടെ വായില്‍ ഈയം ഉരുക്കിയൊഴിക്കുന്നു. ചിലര്‍ മലംമൂത്രം കഫം തുടങ്ങിയവ കെട്ടിക്കിടക്കുന്ന പുഴയില്‍ തള്ളിയിട്ട് അതിലെ ജലം കുടിപ്പിക്കുന്നു. ചിലര്‍ അനേകം നാള്‍ ശൂലത്തില്‍ കിടന്നു നരകിക്കുന്നു. ചിലരെ കാലഭടന്മാര്‍ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നു. ചുട്ടകൊടില്‍കൊണ്ടു ഞെക്കുന്നു. ചിലരെ കാകനും കഴുകനും കൂര്‍ത്തകൊക്കുകൊണ്ടു കൊത്തിവലിക്കുന്നു. ചിലരെ അതിക്രൂരന്മാരായ  എഴുന്നൂറ്റിയിരുപത് നായ്‌ക്കള്‍ രൂക്ഷതയോടെ കടിച്ചുവലിക്കുന്നു. ചിലരെ രാക്ഷസന്മാര്‍ വാള്‍കൊണ്ടു വെട്ടിക്കൊന്നു ചോരകുടിക്കുന്നു. ചിലരെ ശ്വാസംമുട്ടിച്ച് ദുഃഖിപ്പിക്കുന്നു. മുള്ളില്‍ കൂടി വലിച്ചുകൊണ്ടുപോയി നിലവിളിപ്പിക്കുന്നു. ഇങ്ങനെ അറ്റമില്ലാത്ത നരകങ്ങളില്‍ കിടന്ന് നരകമനുഭവിക്കുന്നവരെകണ്ട് രാവണന് കാരുണ്യമുണ്ടായി. അവരെ പലരെയും  ആ നരകങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി.

രാവണന്റെ ഈ പ്രവൃത്തികള്‍ കണ്ട് യമഭടന്മാര്‍ യമനെ വിവരം അറിയിച്ചു. യമന്‍ തന്റെ ഭടന്മാരെ  അങ്ങാട്ടയച്ചു. പിന്നീട് രാവണസൈന്യവും യമഭടന്മാരും തമ്മില്‍ ഘോരയുദ്ധം നടന്നു.യമഭടന്മാര്‍ പരാജിതരായപ്പോള്‍ മൃത്യുവിന്റെ അകമ്പടിയോടെ യമന്‍ തന്നെ രാവണനെ എതിരിടാന്‍ വന്നു. യമനും രാവണനും തമ്മില്‍ ഘോരയുദ്ധം നടന്നു. മുത്യുവിന്റെ ചൂടേറ്റ് രാക്ഷസസൈന്യം ഒട്ടുമുക്കാലും മൃത്യുവിനു വശഗതരായി. രാവണനെ കൊന്നുകളയാന്‍ മൃത്യുനിശ്ചയിച്ചു. ആ സമയത്ത് ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് രാവണനെ കൊല്ലരുതെന്ന് പറഞ്ഞു. താന്‍ കൊടുത്തവരം സത്യമാകണമെങ്കില്‍ ദേവന്മാരാരും രാവണനെ കൊല്ലരുത്. ബ്രഹ്മദേവന്റെ നിര്‍ദ്ദേശം പാലിച്ച് യമന്‍ യുദ്ധം നിറുത്തി. താന്‍ മുത്യുവിനെ ജയിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചുകൊണ്ട് രാവണനും സൈന്യവും മടങ്ങിപ്പോയി. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.