ന്യൂദല്‍ഹി : പാക്കിസ്ഥാന്‍ ഏജന്റുമാര്‍ക്കായി സൈനിക ക്യാമ്പില്‍ ചാരപ്പണി നടത്തിയ കേസില്‍ മൂന്ന് പേരെ ഹരിയാനയിലെ ഹിസാറില്‍ നിന്നും അറസ്റ്റ് ചെയ്തു. സൈനിക ക്യാമ്പിന്റെയും സൈനികരുടെയും ഫോട്ടോകളും വീഡിയോകളും പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
വാട്സ്ആപ്പ് വോയ്സ് കോളുകളും വീഡിയോ കോളുകളും വഴിയാണ് പാകിസ്ഥാന്‍ ഏജന്റുമാരുമായി ഇവര്‍ ബന്ധപെട്ടിരുന്നത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോപണവിധേയരായ മൂന്ന് ചാരന്മാരെ മിലിട്ടറി ഇന്റലിജന്‍സ് പരിശോധിച്ചു. മൂന്നു പേരും ഒരാഴ്ചയായി ഹിസാര്‍ കന്റോണ്‍മെന്റില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുപിയിലെ മുസാഫര്‍നഗറില്‍ നിന്നുള്ള മഹ്താബ് (28), റാഗിബ് (34) ഷംലിയില്‍ നിന്നുള്ള ഖാലിദ് (25) എന്നിവരെയാണ് ഓഗസ്റ്റ് ഒന്നിന് അറസ്റ്റ് ചെയ്തത്.
















