Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മിണ്ടരുത് ‘മഹാമുനേ…’ മിണ്ടരുത്

വി.ആര്‍.കെ.byവി.ആര്‍.കെ.
Aug 3, 2019, 01:33 am IST
inVicharam

കമ്യൂണിസം സമഭാവനയുടെ ദര്‍ശനവും കമ്യൂണിസ്റ്റുകാര്‍ തികഞ്ഞ മനുഷ്യസ്‌നേഹികളുമാണത്രെ! എന്നാല്‍, നവോത്ഥാന നായകന്‍ എന്നുസ്വയം വിശേഷിപ്പിക്കുന്ന വ്യക്തി ഭരിക്കുന്ന കേരളത്തിലോ? ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണല്ലോ എം.എം. ലോറന്‍സ്. ചെറുപ്രായത്തില്‍ത്തന്നെ പാര്‍ട്ടിഅംഗമായി. ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണകേസിലെ പ്രതി. കടുത്ത മര്‍ദ്ദനം അനുഭവിച്ചു. എംപിയും കേന്ദ്രകമ്മിറ്റി അംഗവും കരുത്തനായ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. ഇ.കെ. നായനാര്‍പോലും സ്‌നേഹപൂര്‍വം ‘ലോറ’ എന്ന് വിളിച്ചിരുന്ന ആള്‍. നവതിയിലെത്തിനില്‍ക്കുന്ന ലോറന്‍സ് പക്ഷെ ഇപ്പോള്‍ എവിടെയുമില്ല.

ലോറന്‍സിന്റെ മകള്‍ ആശ തിരുവനന്തപുരത്ത് സിഡ്‌കോയില്‍ ദിവസവേതനക്കാരിയായി ജോലി ചെയ്തിരുന്നു. തുച്ഛമായ വേതനം. മകന്‍ ബിജെപി വേദിയിലെത്തിയെന്നുപറഞ്ഞ് അമ്മയെ പിരിച്ചുവിട്ടു. ആശ ആദ്യം പരാതിപറഞ്ഞത് ചിറ്റപ്പന്‍ മന്ത്രിയോട്. ദീനദയാലുവായ മന്ത്രി കണക്കിന് പരിഹസിച്ചു. ഇത് പാര്‍ട്ടി തീരുമാനമാണെന്നുപറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയെ കണ്ടു. നവോത്ഥാന നായകന്‍ എല്ലാം ക്ഷമയോടെ കേട്ടു. പക്ഷെ ആശ ഇപ്പോഴും പടിക്കുപുറത്ത്. ആകെയുള്ള ഉപജീവനമാര്‍ഗമാണ് തട്ടിത്തെറിപ്പിക്കപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ അനുജത്തികൂടിയായ മറ്റൊരു ദീനദയാലുവാണ് തന്റെ തൊഴില്‍തെറിപ്പിച്ചതെന്നു പറഞ്ഞ് ആശ കരയുന്നു.

പാര്‍ട്ടി സംഘടനാ രീതിപ്രകാരം സംസ്ഥാനത്തെ പ്രധാനി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ്. സര്‍വതന്ത്ര പരിത്യാഗി. മകന്‍ ഒരു വിഷയാസക്തി കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പുത്രദുഃഖമനുഭവിക്കുന്നു. മകന്‍ കഴിഞ്ഞവര്‍ഷം ഒരു അറബി നല്‍കിയ കേസില്‍പെട്ടു. ദുബായ്‌യില്‍ ചെറിയൊരു ബിസിനസ് നടത്തിവരികയായിരുന്നു മകന്‍. കപ്പലണ്ടിമിഠായിയും കടലമിഠായിയും വില്‍ക്കുന്ന ഒരു പെട്ടിക്കട. അത്രേയുള്ളു. പക്ഷെ ബാധ്യതയായി വന്നത് കോടികള്‍! (ദുബായ്‌യില്‍ ഒരു കപ്പലണ്ടി മിഠായിക്ക് വില ഇവിടുത്തെ 35,000 രൂപയാണേ്രത). പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത കുടുംബമാണ് സെക്രട്ടറിയുടേത്. പണ്ട് കുടുംബത്ത് പശുവൊക്കെയുണ്ടായിരുന്നു. പാല്‍പീടികകളില്‍ കൊടുത്ത് പഠിച്ചാണ് വളര്‍ന്നത്. ഇപ്പോള്‍ കറക്കാന്‍ പശുവും കെട്ടാന്‍ തൊഴുത്തുമില്ല. 11 കോടി ഇന്ത്യന്‍ രൂപയാണ് അറബി ചോദിച്ചുവന്നത്. അഭിമാനവും സത്യസന്ധതയുമുള്ള കുടുംബം എന്ന ഖ്യാതിയും മാത്രമാണല്ലോ ആകെ സ്വത്ത്. പക്ഷെ വേദനിക്കുന്ന ഏതോ ഒരു കോടീശ്വരന്‍ സെക്രട്ടറിയുടെ ദുഃഖഭാരം അറിഞ്ഞു. സഹായിച്ചു. അറബീം പോയി ഒട്ടകോം പോയി. ബാലകൃഷ്ണന്‍ മാത്രം ബാക്കി!

പക്ഷെ ഇപ്പോഴോ? വ്യാജകേസില്‍ പെട്ടുഴലുന്ന പുത്രന് എല്ലാ തിങ്കളാഴ്ചയും മുംബൈയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍പോയി ഒപ്പിടണം. വിമാനത്തിലാണ് പോക്കുവരവ്. (വിമാനക്കൂലി ആരുകൊടുക്കുന്നു?). ഡിഎന്‍എ പരിശോധനയ്‌ക്കായി രക്തം കൊടുക്കണമെന്ന ഉപാധിയിലാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. പുത്രന്‍ കൊടുക്കില്ല (ഇത് പരമവിശിഷ്ട രക്തമാണേയ്) രക്തം അമൂല്യമാണ്. അത് പാഴാക്കരുത്… എന്നുണ്ടല്ലോ.  സെക്രട്ടറിയുടെ പുത്രനുവേണ്ടി എത്ര ബാരല്‍ രക്തമൊഴുക്കാനും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ സഖാക്കള്‍ തയാറായിരുന്നു. അത് പറ്റില്ലല്ലോ. ഓഷിവാര പോലീസ് രക്തസാമ്പിള്‍ ശേഖരിക്കാനായി കൂറ്റന്‍ വീപ്പകള്‍ അടുക്കിവച്ച് കാത്തിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ പുത്രനാണല്ലോ. ബലംപ്രയോഗിച്ച് എടുക്കാനാവുമോ?

പക്ഷെ, പിതൃത്വം തെളിയിക്കേണ്ടേ? ബിഹാറിലെവിടെയോ പിതൃശൂന്യനായി ക്ടാവ് അലയുന്നത് ശരിയാണോ? ഭാഗ്യം. അവസാനം പുത്രന്‍ സമ്മതിച്ചു. രക്തംകൊടുത്തു. ഇനി കാത്തിരിക്കാം. (രക്തം കൊടുത്തും ഈ പാര്‍ട്ടിയെ പോറ്റിവളര്‍ത്തും എന്നാരോ പറയാറുണ്ടല്ലോ). കേസില്‍നിന്ന് തലയൂരാനായി മകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണ്.

മിനിറ്റിനുപോലും വിലയുള്ള അഭിഭാഷകനാണത്രേ കേസ് വാദിക്കുന്നത്. കേസ് നടത്താന്‍ പണംമുടക്കുന്നത് പാര്‍ട്ടിയോ സര്‍ക്കാരോ? അതോ നിര്‍ധന കുടുംബത്തില്‍നിന്നുള്ള സെക്രട്ടറിയോ? അതോ നവോത്ഥാനമൂല്യ സംരക്ഷണാര്‍ത്ഥം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നോ?

ഇതിനിടയിലാണ് തോറ്റ എംപിയായ എ. സമ്പത്തിനെ കേരളക്കാര്യം നോക്കാന്‍ ദല്‍ഹിക്ക് അയയ്‌ക്കുന്നത്. എങ്കില്‍പ്പിന്നെ ജയിച്ച എംപിക്ക് എന്താണ് അവിടെ പണിയെന്നുചോദിക്കുന്നതില്‍ അര്‍ഥമില്ല. കൊഴുത്ത ശമ്പളവും ക്യാബിനറ്റ് റാങ്കുമാണ് തോറ്റയാള്‍ക്ക് കൊടുക്കുന്നത്.

ലോറന്‍സിന്റെ തുച്ഛവേതനക്കാരിയായ മകള്‍ എവിടെ, കോടിയേരിപുത്രന്‍ എവിടെ, തോറ്റ എംപി എവിടെ. ഇതിന് ഇരട്ടനീതി എന്നുപറയാമോ? ലോറന്‍സ് സഖാവ് മിണ്ടുകില്ല. വായ്തുറക്കുകയുമില്ല. മിണ്ടരുത് മഹാമുനേ… മിണ്ടരുത്. സത്യം പറയരുത്.

വാല്‍ക്കഷ്ണം:

വി.എസ്. അച്യുതാനന്ദന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നും ലോറന്‍സ്. 95 കഴിഞ്ഞ കേരള കാസ്‌ട്രോ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി സര്‍ക്കാര്‍ചെലവില്‍ വാര്‍ധക്യം ആഘോഷിക്കുന്നു. ബംഗ്ലാവ്, കാറ്, പേഴ്‌സണല്‍ സ്റ്റാഫ് എല്ലാമുണ്ട്. അധ്യക്ഷനും അംഗങ്ങള്‍ക്കുമുള്‍പ്പെടെ പൊതുഖജനാവ് ചെലവഴിക്കുന്നത് പ്രതിമാസം കോടികള്‍. മൂന്നുപരിഷ്‌ക്കാര റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൊടുത്തു. മൂന്നും മുഖ്യന്‍ ചവറ്റുകൂനയില്‍ തള്ളി. പണ്ടായിരുന്നുവെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌കൊണ്ട് ഉമിക്കരി പൊതിയാമായിരുന്നു.

Tags: Communism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

നേപ്പാളില്‍ കമ്മ്യൂണിസത്തിന് ചരമഗീതം (ഇടത്ത്)പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലെന്‍ ഷാ എന്ന 35 കാരന്‍ (വലത്ത്)
World

നേപ്പാളില്‍ കമ്മ്യൂണിസം മരിച്ചു; കാരണം അഴിമതിക്കാരായ പാര്‍ട്ടിനേതാക്കളുടെ ധൂര്‍ത്തപുത്രരും പേരക്കുട്ടിക്കളും

Kerala

മതിഭ്രമം ബാധിച്ച കുട്ടി സഖാവിനോട് ഒരു വാക്ക് : ആലപ്പുഴ തിരസ്കരിക്കുന്ന സിദ്ധാന്തത്തിന്റെ വാലായി മുഖം നഷ്ടപ്പെടുത്തരുത് : എൻ ഹരി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.