ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് ലീഡിലേക്ക്്. ഓസീസിന്റെ 284 റണ്‍സിന് മറുപടി പറയുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എടുത്തിട്ടുണ്ട്.
സെഞ്ചുറിയിലേക്ക് നീങ്ങുന്ന ബേണ്‍സ് 92 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുന്നു. ഓപ്പണര്‍ ജേസണ്‍ റോയ് (10), ക്യാപ്റ്റന്‍ ജോ റൂട്ട് (57), ജോ ഡെന്‍ലി (18) എന്നിവരാണ് പുറത്തായത്.
മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെ മികവിലാണ് ഓസീസ് ഒന്നാം ഇന്നിങ്ങ്‌സില്‍ 284 റണ്‍സ് എടുത്തത്്. സ്മിത്ത്് 219 പന്തില്‍ പതിനാറു ഫോറും ഒരു സിക്‌സറും അടക്കം 144 റണ്‍സ് എടുത്തു. ഒമ്പതാം വിക്കറ്റില്‍ സ്മിത്തും പീറ്റര്‍ സിഡിലും 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സിഡില്‍ 85 പന്തില്‍ 44 റണ്‍സ് നേടി. നാല് ബൗണ്ടറി അടിച്ചു.
ഹെഡും ബാറ്റിങ്ങില്‍ മോശമായില്ല. 61 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 35 റണ്‍സ് നേടി. അതേസമയം ക്യാപ്റ്റന്‍ ടിം പെയ്ന്‍ അഞ്ചു റണ്‍സിന് പുറത്തായി.
ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 86 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. ക്രിസ് വോക്‌സ് 58 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.
സ്‌കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്ങ്‌സ്: ബാന്‍ക്രോഫ്റ്റ് സി റൂടട്് ബി ബ്രോഡ് 8, വാര്‍ണര്‍ എല്‍ബിഡബളിയും ബി ബ്രോഡ് 2, ഖവാജ സി ബെയര്‍സ്‌റ്റോ ബി വോക്‌സ് 13, സ്മിത്ത് ബി ബ്രോഡ് 144, ടി.എം. ഹെഡ്് എല്‍ബിഡബ്‌ളിയു ബി വോക്‌സ് 35, എം.എസ്.വേഡ് എല്‍ബിഡബ്്‌ളിയു ബി വോക്‌സ് 1, ടി.ഡി പെയ്ന്‍ സി ബേണ്‍സ് ബി ബ്രോഡ് 5, ജെ.എല്‍. പട്ടിന്‍സണ്‍ എല്‍ബിഡബ്‌ളിയു ബി ബ്രോഡ് 0, പി.കെ. കമ്മിന്‍സ് എല്‍ബിഡബ്‌ളിയു ബി സ്‌റ്റോക്‌സ് 5, പി.എം. സിഡില്‍ സി ബട്‌ലര്‍ ബി അലി 44, എന്‍.എം.ലിയോണ്‍ നോട്ടൗട്ട് 12, എക്‌സ്ട്രാസ് 15 , ആകെ 284.
വിക്കറ്റ് വീഴ്ച: 1-2, 2-17, 3-35, 4-99, 5-105, 6-112, 7-112, 8-122, 9-210.
ബൗളിങ്: ആന്‍ഡേഴ്‌സണ്‍ 4-3-1-0, ബ്രോഡ് 22.4-4-86-5, ക്രിസ് വോക്‌സ് 21-2-58-3, ബെന്‍ സ്‌റ്റോക്‌സ് 18-1-77-1, മൊയിന്‍ അലി 13-3-42-1, ഡെന്‍ലി 2-1-7-0.
















