ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ലവ് ജിഹാദിന്റെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹിന്ദുവാണെന്ന് നടിച്ച് ഒരു മുസ്ലീം പുരുഷന്‍ വഞ്ചിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു എന്നാണ് പരാതി.റിപ്പോര്‍ട്ടുകള്‍ പ്രകാരം ബറേലിയിലെ ബരാദാരി പ്രദേശത്തെ 15 വയസുകാരി ദളിത് പെണ്കുട്ടിയെയാണ് ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന അമാന്‍ എന്നയാള്‍ പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയോടൊപ്പം അമ്പലങ്ങളില്‍ പോകുമായിരുന്നു,കൂടാതെ കൈയില്‍ ചരടും കെട്ടുമായിരുന്നു.അമന്‍ എന്നത് ഇയാളുടെ വ്യാജപ്പേരാണെന്നും ഖാലിദാണ് യഥാര്‍ഥ പേരെന്നും പെണ്‍കുട്ടി പിന്നീടാണ് അറിയുന്നത്. ബറേലിയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ആ വീഡിയോ ക്ലിപ്പുകള്‍ കാട്ടി ഇയാള്‍ ഭീഷണി മുഴക്കിയപ്പോഴാണ് പെണ്‍കുട്ടി അമ്മയുമൊത്ത് പോലീസില്‍ പരാതി നല്‍കിയത്.ഖാലിദിനെതിരെ പോസ്‌കോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഒരിടവേളയ്‌ക്കു ശേഷം വീണ്ടും ലൗജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ എണ്ണം വര്‍ധിക്കുകയാണ്.
















