ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു.പാര്‍ട്ടി യോഗങ്ങള്‍ പോലും അറിയിക്കില്ലെന്നും പാര്‍ട്ടിയില്‍ നിന്നും യാതൊരു തരത്തിലുള്ള ബഹുമാനം കിട്ടുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്‌ക്കുമെന്നും എംഎല്‍എ അല്‍ക്ക ലാംബ വ്യക്തമാക്കി.ചാന്ദിനി ചൗക്കില്‍ നിന്നുമുള്ള എംഎല്‍എയാണ് ലാംബ.
കോണ്‍ഗ്രസ്സില്‍ 20 വര്‍ഷം പ്രവര്‍ത്തിച്ചു. അവിടെ കുടുംബരാഷ്‌ട്രീയം കൊണ്ട് ബുദ്ധിമുട്ടി അവിടുന്ന് എഎപിയില്‍ ചേര്‍ന്നപ്പോള്‍ അടിസ്ഥാനപരമായി ലഭിക്കേണ്ട മാന്യതപോലും കിട്ടുന്നില്ല. പാര്‍ട്ടി വിടാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞെന്നും ഈ മാസം 4 നു തീരുമാനം പ്രഖ്യാപിക്കുമെന്നും ലാംബ കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും ലാംബ പറഞ്ഞു.
എന്നാല്‍ എഎപിക്കെതിരെയുള്ള ലാംബയുടെ പ്രസ്താവനയെ ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് പാര്‍ട്ടി നേതൃത്വം. ഇതിനോട് പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
















