Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അങ്ങനെ ഞാനും മതം മാറി

അരുണ്‍ തോമസ്byഅരുണ്‍ തോമസ്
Aug 2, 2019, 05:10 am IST
inVicharam

ശബ്ദതാരാവലിയില്‍ മതം എന്ന വാക്കിന്റെ അര്‍ത്ഥം, അഭിപ്രായം, അറിവ് എന്നൊക്കെയാണ്. മതം അല്ലെങ്കില്‍ അഭിപ്രായം പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഇന്നത്തെകാലത്ത് എന്റെ മതവും വളരെവേഗത്തില്‍ പരിവര്‍ത്തന വിധേയമാകുന്നു. മനസ്സിന്റെ അടിത്തട്ടില്‍ പണ്ടുമുതലേ ഉറച്ചുപോയ പല അഭിപ്രായങ്ങളും ഇളക്കിമാറ്റിക്കൊണ്ടുള്ള ഒരു മതപരിവര്‍ത്തനം. 2014 മുതലാണ് അങ്ങനെ ഇളക്കംതട്ടിയത്. 

ർഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും സുപ്രധാന വര്‍ഷമായിരുന്നു 2014. ആ വര്‍ഷം മെയ് 16ന് തെരഞ്ഞെടുപ്പ് ഫലംവന്നത് ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ്. ഉപരിവിപ്ലവ രാഷ്‌ട്രീയചിന്തകളില്‍നിന്നു രാഷ്‌ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് കടക്കാന്‍ എന്നെ പ്രേരിപ്പിച്ചതും 2014ലെ ഈ രാഷ്‌ട്രീയമാറ്റമാണ്. സോഷ്യല്‍ മീഡിയകളും ചില മലയാളപത്രങ്ങളും അവയിലെ വാര്‍ത്തകളും അതേപടി വിഴുങ്ങാന്‍ ശീലിച്ച ഞാന്‍ 16ന് ശേഷം ചില പ്രത്യേകതരം വാര്‍ത്തകള്‍ കണ്ടുതുടങ്ങി. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിച്ചുവളര്‍ന്ന ഞാന്‍, ആദ്യം ആ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. ന്യൂനപക്ഷങ്ങള്‍ രാജ്യം വിട്ടുപോകേണ്ടിവരുമെന്ന് ഞാനും വിശ്വസിക്കാന്‍ നിര്‍ബന്ധിതനായി. മെയ് 16ന് മുമ്പ് ഞാന്‍ വായിച്ച ഭൂരിപക്ഷം പത്രങ്ങളും സോഷ്യല്‍ മീഡിയകളും, ബിജെപിയുടെ പരാജയത്തെയും മോദിജിയുടെ പതനത്തെയുംകുറിച്ച് മാത്രമായിരുന്നു ചര്‍ച്ചചെയ്തത്. പക്ഷെ എല്ലാ എതിരുകളെയും കാറ്റില്‍പറത്തിക്കൊണ്ട് ബിജെപിയും മോദിജിയും ഗംഭീരവിജയം നേടി. 

ഈ ഒരു തിരിച്ചറിവ്, മുന്‍ധാരണകള്‍ മാറ്റിവച്ച് വാര്‍ത്തകളിലെ നിജസ്ഥിതി അറിയാന്‍ എന്നെ പ്രേരിപ്പിച്ചു. സത്യപ്രതിജ്ഞാചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് തന്റെ വ്യത്യസ്ഥത മോദിജി വ്യക്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളിലെ പുതുമ ഞാന്‍ ശ്രദ്ധിച്ചു. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിച്ചു. ന്യൂനപക്ഷ സമുദായക്കാരന്‍ എന്ന നിലയില്‍ എനിക്കുണ്ടായ ബിജെപിവിരോധം മെല്ലെ ഇളകിമാറി. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങളിലെ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചു. 1969 മുതല്‍ ഭാരതത്തില്‍ അരങ്ങേറിയ പ്രധാന വര്‍ഗീയകലാപങ്ങള്‍ പരിശോധിച്ചാല്‍, മോദിസര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014ന് ശേഷമാണ് കലാപങ്ങളും ന്യൂനപക്ഷ ധ്വംസനവും കുറഞ്ഞത് എന്നു വ്യക്തമാകും.  

    മറ്റൊരു ആരോപണമാണ് മോദിയും കൂട്ടരും തീവ്ര ഹിന്ദു ആശയം പ്രചരിപ്പിക്കുന്നുവെന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ ശശിതരൂര്‍ ഞാന്‍ എന്തുകൊണ്ട് ഹിന്ദുവാണെന്ന പുസ്തകത്തില്‍, ഹിന്ദുവെന്ന സംസ്‌കാരത്തിന്റെ ഭാഗമായതില്‍ താന്‍ എത്രത്തോളം സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍, ‘എന്റെ സമൂഹത്തിന്റെ പ്രാചീന പ്രതിഭ വിളിച്ചോതുന്ന ഒരു വിശ്വാസ സംഹിതയുടെ കണ്ണിയാണ് ഞാന്‍. എന്റെ വിശ്വാസത്തിന്റെ ചരിത്രത്തില്‍ അഭിമാനം കൊള്ളുന്നവനാണ് ഞാന്‍. രാജ്യത്തിന്റെ തെക്കേ മുനമ്പ് മുതല്‍ വടക്ക് കശ്മീര്‍വരെയും, പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് ഒറീസ്സവരെയും ആത്മീയാചാര്യന്മാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തന്റെ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കുകയും മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ആദിശങ്കരന്റെ സഞ്ചാരങ്ങള്‍ എന്നെ അഭിമാനം കൊള്ളിക്കുന്നു’. 

    ശശിതരൂര്‍ പറഞ്ഞ ആ അഭിമാനം എനിക്കുമുണ്ട്. കാരണം അറിഞ്ഞോ അറിയാതെയോ എന്റെ ഓരോ പ്രവര്‍ത്തിയിലും ഹൈന്ദവ സംസ്‌കാരം കുടികൊള്ളുന്നു. അതിഥികളെ ബഹുമാനിക്കുന്നതും മുതിര്‍ന്നവരുടെ കാല്‍തൊട്ടുവന്ദിക്കുന്നതും ഭൂമിയെ മാതാവായി കാണുന്നതും പ്രകൃതിയോട് അളവറ്റ സ്‌നേഹം കാണിക്കുന്നതും ഹിന്ദുസംസ്‌കാരത്തിന്റെ മഹത്തായ ഭാവമാണ്. ഈ സംസ്‌കാരം ഭാരതത്തിന്റെ അസ്തിത്വമാണ്. അത് മുറുകെപിടിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. അത് എന്നെപ്പോലുള്ള ന്യൂനപക്ഷം തിരിച്ചറിഞ്ഞുതുടങ്ങി. 

   ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമുള്ള പദ്ധതികള്‍ എല്ലാംതന്നെ യുക്തിഭദ്രമായി കൊണ്ടുവന്നതാണ്. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇന്ത്യയെ ശുചിത്വ പൂര്‍ണമായ രാജ്യമാക്കാന്‍ മോദിജി ആഗ്രഹിച്ചു. അതിന്റെഭാഗമായി 9.6 കോടി ശൗചാലയം നിര്‍മ്മിച്ചുനല്‍കിയെന്ന് പറയുമ്പോള്‍ നാലുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയും, 40 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ കാലത്തെ വികസനവരള്‍ച്ചയും വ്യക്തമാകുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗില്‍ ഈ വര്‍ഷത്തെ കുംഭമേള കാണാന്‍ പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഗംഗ എത്രമാത്രം മാറിയെന്നതാണ്. 6 കോടിയിലധികം തീര്‍ത്ഥാടകരെത്തിയ കുംഭമേളയില്‍ നദിക്കരയിലൂടെ കിലോമീറ്ററുകളോളം നടന്നിട്ടും മാലിന്യത്തിന്റെ ഒരംശംപോലുമില്ല. നൂറ്റാണ്ടുകളോളം മലിനമായിക്കിടന്ന പുണ്യഭൂമി മാലിന്യമുക്തമായി. അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ എത്രയെത്ര പദ്ധതികള്‍. അവയെല്ലാം ജനങ്ങളിലെത്തിയതിന്റെ തെളിവാണ് 2019ലും ജനങ്ങള്‍ ബിജെപിയെയും നരേന്ദ്രമോദിയെയും അധികാരത്തിലെത്തിച്ചത്. 2024ലും ബിജെപിതന്നെ അധികാരത്തില്‍ വരും. 

തീവ്രവാദത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് നുണപ്രചാരണങ്ങളാണ്. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ഉയര്‍ത്തിവിടുന്ന പ്രചാരണങ്ങള്‍ യുക്തിഭദ്രമാണെങ്കില്‍ ഏറ്റവുംകൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാകേണ്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. എന്നാല്‍ അവിടങ്ങളില്‍ തീവ്രവാദം ഇല്ലാതാവുന്നതും കേരളത്തില്‍ തീവ്രവാദം കൂടുന്നതും അപകടകരമായ വസ്തുതയാണ്. എന്തുകൊണ്ടാണ് സാക്ഷരത ഏറ്റവും കൂടുതലാണെന്ന് അഹങ്കരിക്കുന്ന നമ്മുടെയിടയില്‍ തീവ്രവാദം വളരുന്നത്? കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കപടബുദ്ധിജീവികളും ഉയര്‍ത്തിവിടുന്ന കള്ളപ്രചാരണങ്ങള്‍ക്ക് ഇതില്‍ വലിയൊരുപങ്കുണ്ട്. ഈ അടുത്തദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയ്തതും അതാണ്. ജയ്ശ്രീറാം വിളിയെ അവഹേളിച്ചിട്ടും സഹിഷ്ണുതയോടെ നില്‍ക്കുന്ന ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന്റെ നന്മ ചൂണ്ടിക്കാണിക്കാന്‍ ഒരു സാംസ്‌കാരികനായകനും മുന്നോട്ടുവന്നില്ല.  

റഷ്യന്‍ സൈക്കോളജിസ്റ്റായ പാവ്ലോയുടെ ക്ലാസിക്ക് കണ്ടിഷനിംഗ് തിയറിയില്‍ പറയുന്നതുപോലെ മലയാളിമനസ്സിനെ കണ്ടീഷന്‍ ചെയ്യാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ചില സാംസ്‌കാരികനായകരും ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ബിജെപിവിരോധം സൃഷ്ടിക്കാന്‍ ഒരുക്കുന്ന നുണക്കൂമ്പാരങ്ങള്‍ തകര്‍ക്കപ്പെടുന്ന രീതിയിലാണ് ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും വളര്‍ച്ച. ബിജെപിയെ അന്ധമായി എതിര്‍ത്തിരുന്ന എന്നെപ്പോലെയുള്ളവരുടെ മതം പരിവര്‍ത്തനം ചെയ്യപ്പെട്ടെങ്കില്‍ കേരളത്തിലെ എല്ലാജനങ്ങളുടെയും അഭിപ്രായം പരിവര്‍ത്തനം ചെയ്യപ്പെടും. ‘വെളിച്ചം വരുന്നതുവരെ മാത്രമേ അന്ധകാരത്തിന് ആയുസുള്ളൂ’

(ന്യൂനപക്ഷ മോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.