ലണ്ടന്‍ : ആഷസ് വീണ്ടെടുക്കാനുള്ള ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ വെല്ലുവിളിയാകുമെന്ന്് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. വാര്‍ണര്‍ അപകടകാരിയാണ്. ശക്തമായ ബൗളിങ് നിരയെപ്പോലും അടിച്ചൊതുക്കാന്‍ ഈ ബാറ്റ്‌സ്മാനാകും. ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് വെല്ലുവിളിയാകും വാര്‍ണറെന്ന് ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി ഒരു വര്‍ഷത്തെ വിലക്കിനുശേഷം ഇതാദ്യമായാണ് ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും ടീമിലെത്തിയിട്ടുണ്ട്. ഇതോടെ ഓസീസിന്റെ ബാറ്റിങ് നിര ശക്തമായി.
അഞ്ചു മത്സരങ്ങളുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. 2001 നു ശേഷം ഇംഗ്ലണ്ട് ഈ ഗ്രണ്ടില്‍ ഓസ്‌ട്രേലിയയോട് തോറ്റിട്ടില്ല. ഇത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ആദ്യ ദിനത്തില്‍ തന്നെ ഓസീസിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു. ഇരു ടീമുകളും വിജയത്തിനായി പൊരുതുന്നതോടെ ടെസ്റ്റ് ആവേശകരമാകും.
















