ലണ്ടന്‍ : എഡ്ജ്ബാസ്റ്റണില്‍ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് കൊടിയേറുന്നതോടെ ക്രിക്കറ്റിലെ മറ്റൊരു ലോകകപ്പിന് തുടക്കം കുറിക്കും. ലോക റാങ്കിങ്ങിലെ ആദ്യ സ്ഥാനക്കാരായ ഒമ്പത് രാജ്യങ്ങള്‍ മാറ്റരുയ്‌ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കും. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലാണ് 2021 ല്‍ കലാശപ്പോരാട്ടം നടക്കും.
ഒമ്പത് ടീമുകള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഓരോ ടീമിനും ആറു പരമ്പരകള്‍ കളിച്ചാല്‍ മതി. മൂന്ന് ഹോം പരമ്പരകളും അത്രയും തന്നെ എവേ പരമ്പരകളും. ക്രിക്കറ്റിലെ ചിരവൈരികളായ ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പരയോടെ ചാമ്പ്യന്‍ഷിപ്പിന് തീരശീല ഉയരും.
ഇന്ത്യയുടെ ആദ്യ പോരാട്ടം വിന്‍ഡീസിനെതിരെയാണ്. കരീബിയന്‍ ടീമുമായുള്ള എവേ പരമ്പരയില്‍ ഇന്ത്യ രണ്ട് ടെസ്റ്റുകളാണ് കളിക്കുക. ആദ്യ ടെസ്റ്റ് ആഗസ്ത് 22 ന് നോര്‍ത്ത്് സൗണ്ടില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് കിങ്ങ്‌സ്റ്റണിലാണ്. ആഗസ്ത് മുപ്പത് മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് രണ്ടാം ടെസ്റ്റ്.
ന്യൂസിലന്‍ഡും ഈ മാസത്തില്‍ തന്നെ ആദ്യ പോരാട്ടത്തിനിറങ്ങും. ശ്രീലങ്കയുമായാണ് അവര്‍ പരമ്പര കളിക്കുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് 14 മുതല്‍ 18 വരെ ഗാലിയില്‍ നടക്കും. രണ്ടാം ടെസ്റ്റ് കൊളംബോയില്‍ 22 മുതല്‍ 26 വരെ അരങ്ങേറും.
ഓരോ പരമ്പരയ്‌ക്കും 120 പോയിന്റ് വീതമുണ്ടാകും. മത്സരങ്ങളുടെ എണ്ണം അനുസരിച്ച് പോയിന്റുകള്‍ വ്യത്യസ്തമായിരിക്കും. രണ്ട് മത്സരങ്ങളാണുള്ളതെങ്കില്‍ ഓരോ ജയത്തിനും 60 പോയിന്റ് നല്‍കും. സമനിലയ്‌ക്ക് 20 പോയിന്റും. മത്സരം ടൈ ആയാല്‍ ഇരു ടീമുകള്‍ക്കും 30 പോയിന്റ് വീതം നല്‍കും.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ജയത്തിന് 40 ഉം സമനിലയ്‌ക്ക് 13.3 ഉും ടൈയ്‌ക്ക് 20 ഉും പോയിന്റുകള്‍ വീതം നല്‍കും. നാല് മത്സരങ്ങളുണ്ടെങ്കില്‍ ജയത്തിന് 30, സമനിലയ്‌ക്ക് 10, ടൈയ്‌ക്ക് 15 എന്നീ ക്രമത്തില്‍ പോയിന്റുകള്‍ ലഭിക്കും. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ജയത്തിന് 24 പോയിന്റാണ് നല്‍കുക. സമനിലയ്‌ക്ക് എട്ട് പോയിന്റും ടൈയ്‌ക്ക് 12 പോയിന്റും സമ്മാനിക്കും.
ഓരോ ടീമുകളും ആറു പരമ്പരകള്‍ വീതം പൂര്‍ത്തിയാക്കുമ്പോള്‍ പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കും. ഏകദിന ക്രിക്കറ്റിലേതുപോലെ ടെസ്്റ്റ് ലോകകപ്പിലും കളിക്കാര്‍ പേരും നമ്പറും ഏഴുതിയ ജേഴ്‌സി അണിഞ്ഞാണ് കൡക്കാനിറങ്ങുക. തലയ്്ക്ക്് പരിക്കേറ്റ് പുറത്താകുന്ന കളിക്കാരന് പകരമെത്തുന്ന താരത്തിന് ബാറ്റും ബൗളും ചെയ്യാന്‍ അനുവദിക്കുന്ന കണ്‍കഷന്‍ സബ്റ്റിറ്റിയൂഷന്‍ നിയമം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നടപ്പാക്കും.
















