സോലാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്‌ട്ര സോലാപൂര്‍ ശാഖയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലതെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സോളാപൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട പത്ത് പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍പെട്ട എല്ലാവരും ബാങ്ക് ഉദ്യോഗസ്ഥരാണ്.
















