കൊച്ചി: 22-ാമത് ജെകെ ടയര്‍ എഫ്എംഎസ്‌സിഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ചെന്നൈയില്‍ നിന്നുള്ള എം സ്പോര്‍ട്സ് താരങ്ങളായ രാഗുല്‍ രംഗസാമിയുടെയും വിഷ്ണു പ്രസാദിന്റെയും മുന്നേറ്റം. കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു പോഡിയം ഫിനിഷടക്കം 28 പോയിന്റുമായി വിഷ്ണു പ്രസാദ് മുന്നിലെത്തി.
എല്‍ജിബി ഫോര്‍മുല-4 രണ്ടാം റേസില്‍ മുന്നിലെത്തിയ രാഗുല്‍ രംഗസാമിയെ മൂന്നാം റേസില്‍ വിഷ്ണുപ്രസാദ് മറികടക്കുകയായിരുന്നു. ജെകെ ടയര്‍ നോവിസ് കപ്പിന്റെ മൂന്നാ റേസില്‍ എം സ്പോര്‍ട്സിന്റെ തന്നെ മുഹമ്മദ് റയാന്‍ ഒന്നാമനായി ഫിനിഷ് ചെയ്തു.
റോഡ് ടു റൂക്കീസ് വിഭാഗത്തില്‍ ഇക്ഷാന്‍ ഷാന്‍ബാഗ് മുന്നിലെത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി ഉള്‍പ്പെടുത്തിയ വുമണ്‍ എല്‍.ജി.ബി ഫോര്‍മുല-4 വിഭാഗത്തില്‍ മിരാ എര്‍ദ ആദ്യ സ്ഥാനം നേടി. മേഘ. കെ.എസ്, ഡയാന പുന്‍ഡോലെ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
















