ബ്രൈറ്റണ്‍: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എല്ലിസ് പെറി ടി ട്വന്റിയില്‍ ആയിരം റണ്‍സും നൂറ് വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരമായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി ട്വന്റി മത്സരത്തിലാണ് പെറി ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് വിജയിച്ചു.
നവംബറിലെ ട്വ്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റൈ നതാലിയ സ്‌കീവറെ വീഴ്‌ത്തി നൂറ് വിക്കറ്റ് സ്വന്തമാക്കിയ പെറി ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ 47 റണ്‍സ് നേടി പുറത്താകാതെ നിന്നതോടെ ആയിരം റണ്‍സും തികച്ചു.
104 മത്സരങ്ങള്‍ കളിച്ച പെറി 1005 റണ്‍സും 103 വിക്കറ്റും നേടി. 55 റണ്‍സുമായി കീഴടങ്ങാതെ നിന്നതാണ് പെറിയുടെ ഉയര്‍ന്ന സ്‌കോര്‍. 12 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്്ത്തിയതാണ് മികച്ച ബൗളിങ് ഫിഗര്‍.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് വനിതകള്‍ക്ക് 2-0 ന്റെ ലീഡായി.
















