മുംബൈ: രോഹിത് ശര്‍മയുമായി ഒരു പ്രശ്‌നവുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും തള്ളിക്കളഞ്ഞു.ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ചേരിതിരിവും ഭിന്നതയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നുണക്കഥകളാണ്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോഹ് ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ടീം പുറപ്പെടും മുമ്പ് പത്രക്കാരോട് സംസാരിക്കുകയായിരുന്നു കോഹ് ലി.
രോഹിത് ശര്‍മയുമായി നല്ല ബന്ധമാണ്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല. ഞാന്‍ ചിലരെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് എന്റെ മുഖത്ത് നിഴലിക്കും. ടീമിലെ അന്തരീക്ഷം മോശമാണെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. അന്തരീക്ഷം മോശമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകില്ല.
ലോകകപ്പ് സെമയില്‍ ഇന്ത്യ തോറ്റതിനെ തുടര്‍ന്ന് മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്കെതിരെ വിര്‍മശനം ഉയരുന്നുണ്ടെങ്കിലും ശാസ്ത്രി തന്നെ പരിശീലകനായി തുടരണമെന്നാണ് തന്റെ ആഗ്രഹം. ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കലാവധി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും.
ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റു പുറത്തായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. രോഹിതുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കോഹ് ലി വിദേശ പര്യടനങ്ങള്‍ക്ക് മുമ്പ് നടത്താറുള്ള പതിവ് പത്രസമ്മേളനം വിന്‍ഡീസ് പര്യടനത്തിന്റെ കാര്യത്തില്‍ ഉപേക്ഷിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായി.
ഒരു മാസം നീളുന്ന വിന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്രതിരിച്ചു. പര്യടനത്തില്‍ മൂന്ന് ടി ട്വന്റിയും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും കളിക്കും. മൂന്ന് ടി ട്വന്റി മത്സരങ്ങള്‍ അമേരിക്കയിലാണ് നടക്കുക.
















