മുംബെ: കളിയില്‍ താന്‍ സച്ചിൻ തെണ്ടുൽക്കറെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാത്തതിനു കാരണമുണ്ടെന്ന് മുന്‍ ഓസിസ് പേസ് ബോളര്‍ ബ്രെറ്റ് ലീ. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിയിലാണ് സച്ചിനെ സ്ലെഡ്‌ജ് ചെയ്യാതിരുന്നതിന്റെ കാരണം ബ്രെറ്റ് ലീ വെളിപ്പെടുത്തിയത്.
കരിയറില്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്ത കളിക്കാരന്‍ ആരാണെന്നായിരുന്നു ലീയോട് അവതാരകന്റെ ചോദ്യത്തിന് സച്ചിനെന്ന് ഒട്ടും സംശയമില്ലാതെ ബ്രെറ്റ് ലീ മറുപടി നല്‍കി, അതിന് കാരണം ഇങ്ങനെ – സച്ചിനെ ചീത്തവിളിച്ചാല്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കിയാല്‍ ആ മാറ്റം നമുക്ക് മനസിലാവുകയും ആ ദിവസം മുഴുവന്‍ നമ്മള്‍ സച്ചിനെതിരെ പന്തെറിയേണ്ടിയും വരും.
ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയാല്‍ എതിരാളികളെ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല വാക്കുകള്‍കൊണ്ടും തളര്‍ത്തുക എന്നതും കളിയുടെ ഭാഗമാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ മിടുക്കരാണ് . വാക്കുകള്‍കൊണ്ട് പ്രകോപിപ്പിച്ച് എതിരാളികളെ വീഴ്‌ത്തുന്നതില്‍ ഓസീസിന് പ്രത്യേക കഴിവുണ്ട്. എന്നാല്‍ കരിയറില്‍ ഒരിക്കലും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കറെ സ്ലെഡ്ജ് ചെയ്യാനുള്ള ധൈര്യം വന്നിട്ടില്ല – ബ്രെറ്റ്‌ലി വ്യക്തമാക്കി.
മറ്റ് ബാറ്റ്‌സ്മാന്‍മാരോടുള്ള ബഹുമാനം വെച്ചുകൊണ്ടുതന്നെ പറയട്ടെ, സച്ചിന് തുല്യം സച്ചിന്‍ മാത്രമേയുള്ളു. അദ്ദേഹം ക്രിക്കറ്റിലെ ദൈവമാണ്. അതുകൊണ്ടുതന്നെ സച്ചിനെ ബഹുമാനിക്കുക എന്നതല്ലാതെ അദ്ദേഹത്തോട് ഒരിക്കലും മോശം വാക്കുകള്‍ പറഞ്ഞിട്ടില്ല. ജാക്വിസ് കാലിസിന്റെയും ആന്‍ഡ്ര്യു ഫ്ലിന്റോഫിന്റെയും കാര്യത്തിലും ഇക്കാര്യം ഏറെക്കുറെ പറയാം. പക്ഷെ അപ്പോഴും സച്ചിന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. കാരണം രാജാവിനെ ആരും ചീത്തവിളിക്കാറില്ലല്ലോ -ബ്രെറ്റ് ലീ പറഞ്ഞു.
രണ്ടര പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറില്‍ സച്ചിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ കൂടിയാണ് ബ്രെറ്റ് ലീ.
















