മുംബൈ: കരീബിയന്‍ മണ്ണില്‍ കരുത്തുതെളിയിക്കാന്‍ വിരാട് കോഹ്‌ലിയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് യാത്രതിരിക്കും. ഒരു മാസം നീളുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടി ട്വന്റി മത്സരങ്ങളും അത്രയും തന്നെ ഏകദിനങ്ങളും രണ്ട് ടെസ്റ്റും കളിക്കും.
വിന്‍ഡീസ് പര്യടനത്തില്‍ നായകന്‍ വിരാട് കോഹ് ലിക്ക് വിശ്രമം നല്‍കുമെന്ന് അഭ്യൂഹം പരന്നിരുന്നു. പക്ഷെ എം.എസ്.കെ. പ്രസാദിന്റെ നേൃത്വത്തിലുള്ള സെലക്ടര്‍മാര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ കോഹ്‌ലിയെ തന്നെ തെരഞ്ഞെടുത്തു. മൂന്ന് ഫോര്‍മാറ്റിലുമായി മത്സരിക്കുന്നതിന് 21 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ലോകകപ്പിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനെ ഏകദിന, ടി ട്വന്റി ടീമുകളില്‍ ഉള്‍പ്പെടുത്തി. അതേസമയം ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഏകദിനത്തിലും ടി ട്വന്റിയിലും വിശ്രമം അനുവദിച്ചു.
ലോകകപ്പില്‍ ഇന്ത്യന്‍ കീപ്പറായിരുന്ന എം.എസ്. ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്മാറി. ഈ സാഹചര്യത്തില്‍ യുവ താരം ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് മാനായി ടീമിലെടുത്തു. മൂന്നു ഫോര്‍മാറ്റിലും പന്ത് കീപ്പറായി തുടരും. വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമില്‍ സ്ഥാനം നേടി.
വിന്‍ഡീസ് എ ടീമിനെതിരായ പരമ്പരയില്‍ തകര്‍ത്തുകളിച്ച ക്രുണാള്‍ പാണ്ഡെ, മനീഷ് പാണ്ഡെ എന്നിവര്‍ ഏകദിന മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു. ലോകകപ്പ് സെമിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മൂന്ന് ഫോര്‍മാറ്റിലുമുള്ള ടീമുകളില്‍ കയറിക്കൂടി.
അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു.
വിദേശ പര്യടനങ്ങള്‍്ക്ക് മുമ്പ് നടത്താറുള്ള പതിവ് പത്രസമ്മേളനം വിന്‍ഡീസ് പര്യടനത്തിന്റെ കാര്യത്തില്‍ കോഹ്‌ലി ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ്് തള്ളിക്കളഞ്ഞു. കോഹ്‌ലി ഇന്ന പത്രക്കാരെ കാണുമെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇന്ത്യന്‍ ടീം: ടി ട്വന്റി: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ക്രുണാള്‍ പാണ്ഡെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് ,ദീപക് ചഹാര്‍ , നവ്ദീപ് സെയ്‌നി.
ഏകദിനം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), ക്രുണാള്‍ പാണ്ഡെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് , നവ്ദീപ് സെയ്‌നി.
ടെസ്റ്റ്: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹുനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
















