കറാച്ചി: ഇംഗ്ലണ്ടിലെ ലോകകപ്പില്‍ പാക് ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന പേസര്‍ മുഹമ്മദ് മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടി ട്വന്റിയിലും തുടര്‍ന്നും മത്സരിക്കുമെന്ന് ആമിര്‍ പറഞ്ഞു.
ഇരുപത്തിയേഴുകാരനായ ആമിര്‍ 36 ടെസ്്റ്റ് കളിച്ചു. 2009ല്‍ ശ്രീലങ്കക്കെതിരെയാണ് അരങ്ങേറിയത്. 119 വിക്കറ്റുകള്‍ സ്വന്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.
പാക്കിസ്ഥാനായി കളിക്കുകയാണ് തന്റെ ആത്യന്തിക ലക്ഷ്യം. അടുത്ത വര്‍ഷം ഓസ്‌ട്രേലിയില്‍ നടക്കുന്ന ടി ട്വന്റി ലോകകപ്പിലുള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാന് ജയം സമ്മാനിക്കാന്‍ ശ്രമിക്കുമെന്ന് ആമിര്‍പറഞ്ഞു.
















