വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആന്ധ്രാ സര്‍ക്കാര്‍ നിയമസഭയില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി ബുഗന രാജേന്ദ്രന്‍ അവതരിപ്പിച്ച ബജറ്റില്‍ റെഡ്ഡി സര്‍ക്കാര്‍ ഇമാമുകള്‍ക്കും ക്രൈസ്തവ പാസ്റ്റര്‍മാര്‍ക്കും വേതനം വര്‍ധിപ്പിച്ചതായി വ്യക്തമാക്കിയിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി 2106 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇമാമുകള്‍ക്ക് പ്രതിമാസം 10000 രൂപയും മൗസനുകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും 5000 രൂപയും പ്രതിഫലം നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ക്ഷേത്ര ഭാരാവാഹിത്വത്തിലും ചുമതലകളിലും സംസ്ഥാന ഇടപെടലുകളുണ്ടാകുമെന്നും ക്രൈസ്തവ മുസ്ലീം മതസംഘടനകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയാണ് ധനമന്ത്രി നടപടികള്‍ പ്രഖ്യാപിച്ചത്.
ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, മാര്‍ക്കറ്റ് യാര്‍ഡ് യോഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേയ്‌ക്കുള്ള നിര്‍ദ്ദിഷ്ട നിയമനങ്ങളിലേയ്‌ക്ക് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ-പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും 50 ശതമാനം സംവരണം നല്‍കുന്ന ബില്ല് കൊണ്ടുവരാനും ബജറ്റില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു.
വളരെ കാലമായി ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ സമര്‍ദ്ദങ്ങളുടെ ചൂക്ഷണത്തിന് ഇരയാകുന്നു. തീവ്ര ഇസ്ലാമികരുടെ ആക്രമണം മുതല്‍ ഇന്നത്തെ മതേതര സര്‍ക്കാരുകള്‍ വരെ അത് തുടരുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിത നിയമങ്ങളിലൂടെയാണ് ക്ഷേത്ര ഭരണവും അവയുടെ ധനകാര്യ ചുമതലകളും കയ്യാളുന്നത്.
ഇന്ത്യക്കാരെ അടിച്ചമര്‍ത്തുന്നതിനും അവരെ തങ്ങളുടെ സാമ്രാജ്യത്വ ഭരണത്തിന് കീഴില്‍ കൊണ്ടു നടക്കുന്നതിനും വേണ്ടി ഏതു നിയമങ്ങളാണോ ബ്രീട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നത് അതേ നിയമങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഇന്ന് ഈ നിയമങ്ങള്‍ വഴി ഹിന്ദു മത ആരാധനാലയങ്ങള്‍ ചൂക്ഷണം ചെയ്യാനും തരംതാഴ്‌ത്താനും ഉപയോഗിക്കുന്നു എന്ന് മാത്രം.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ പരിപാലന സാഹചര്യങ്ങളെ നിരന്തരം ചൂണ്ടിക്കാണിച്ചതിനാല്‍ ക്ഷേത്രങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ഭക്തര്‍ക്ക് വിട്ടുകൊടുക്കണമെന്ന് മുമ്പ് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ടിഡിപിയോ വൈഎസ്ആര്‍സിപിയോ ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭക്തരെ അനുവദിക്കുന്നില്ല. ക്ഷേത്ര പരിപാലനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ക്ഷേത്ര ട്രസ്റ്റിന്മേലുള്ള നിയന്ത്രണം ശക്തിപ്പെടുത്താനാണ് വൈഎസ്ആര്‍സിപി തീരുമാനിച്ചിരിക്കുന്നത്.
ജഗന്‍മോഹന്‍ റെഡ്ഡി ക്രൈസ്തവ കുടുബത്തില്‍ നിന്നുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കീഴില്‍ രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരകത്തിലേറിയ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയും സമാനമായ ന്യൂനപക്ഷ പ്രീണനം നടത്തിയിരുന്നു. രാമ നവമി പോലുള്ള പ്രധാന ഹിന്ദു ആഘോഷങ്ങള്‍ക്ക് ഉണ്ടായിരുന്ന സര്‍ക്കാര്‍ അംഗീകാര അവധി റദ്ദാക്കി. ക്രൈസ്തവ ആഘോഷങ്ങള്‍ക്കുള്ള അവധികള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. 1993 മുതല്‍ തിരുമല ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ്. വൈഎസ്ആര്‍ അധികാരമേറ്റപ്പോള്‍ ക്ഷേത്രത്തിന്റെ നിയന്ത്രണം ക്രൈസ്തവര്‍ക്ക് നല്‍കിയ സംഭവം വരെയുണ്ട്.
പ്രകടന പത്രികയില്‍ പോലും ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ജഗന്‍മോഹന്‍ റെഡ്ഡി സൂചിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രകടന പത്രികാ സമ്മേളനത്തില്‍ ഓരോ പാസ്റ്ററിനും ഒരു വീട് നല്‍കുമെന്നും ക്രൈസ്തവ പെണ്‍കുട്ടികളുടെ വിവാഹത്തിന് സംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്യുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.
പിഗുരൂസിന്റെ ലേഖനം അനുസരിച്ച് വാട്‌സാപ്പില്‍ ഒരു വീഡിയോ പോസ്റ്റ് പ്രചരിച്ചിരുന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ വൈഎസ്ആറിന്റെ കീഴിലുള്ള മിഷണറി പ്രവര്‍ത്തനങ്ങളെ പറ്റിയും നിലവിലെ ആന്ധ്രാ ഭരണത്തിലെ പ്രശ്‌നങ്ങളും വിശദീകരിക്കുന്നുണ്ട്.
പല ക്രൈസ്തവ സംഘടനകളും വിദ്യാഭ്യാസവും മെഡിക്കല്‍ ട്രസ്റ്റുകളും നടത്തുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം, ഒരു ന്യൂനപക്ഷ സ്ഥാപനമായതിനാല്‍ അവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല, ധാരാളം പണവും സമ്പാദിക്കാം. ഈ സ്ഥാപനങ്ങളില്‍ അവരുടെ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കായി സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്, സെന്റ് സ്റ്റീഫന്‍സ് കോളേജ്, ദല്‍ഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത കോളേജുകള്‍ പോലും ഈ രീതി നടപ്പിലാക്കുന്നുണ്ട്. അതുപോലെ, മുസ്ലീങ്ങള്‍ നടത്തുന്ന മദ്രസകളും സര്‍വ്വകലാശാലകളും ഉണ്ട്, അവരുടെ കാര്യത്തില്‍, സര്‍ക്കാര്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് പോലും നല്‍കുന്നുണ്ട്.
ചുരുക്കി പറഞ്ഞാല്‍ ഒരു ഹിന്ദു മത സ്ഥാപനത്തില്‍ നിന്ന് പണം എടുത്ത് സര്‍ക്കാര്‍, മുസ്ലീമുകളുടേയോ ക്രൈസ്തവരുടേയോ സ്ഥാപനത്തിന് നല്‍കുന്നുവെന്ന് സാരം. ഹിന്ദു മതസ്ഥാപനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതിനെക്കുറിച്ച് സ്വരാജ്യ മാസിക ഒരു ചാര്‍ട്ട് തയ്യാറാക്കി.
രാജ്യമെമ്പാടുമുള്ള ”മതേതര” സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമണം നേരിടുന്നു. ഈ സര്‍ക്കാരുകള്‍ വിവിധ ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്‌സ് (എച്ച്ആര്‍സിഇ) നിയമ പ്രകാരം ഹിന്ദു ക്ഷേത്രങ്ങളെയും മത സ്ഥാപനങ്ങളെയും നിയന്ത്രിക്കുകയും ഹിന്ദുക്കളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. മറുവശത്ത്, ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുക എന്ന ലളിതമായ ലക്ഷ്യത്തിനായി മുസ്ലീം, ക്രൈസ്തവ മത സ്ഥാപനങ്ങള്‍ക്ക് ജഗന്‍മോഹന്‍ റെഡ്ഡിയെ പോലുള്ള ‘മതേതര സര്‍ക്കാരുകള്‍’ ധനസഹായം നല്‍കുന്നു.

















