Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദം മാരോ ദം… ബോലോ സുബഹ് ശ്യാം ഹരേ കൃഷ്ണ, ഹരേ രാം; ഈ പാട്ടു പാടാന്‍ അനുവദിക്കുമോ എന്ന് ആശാ ബോസ്‌ലെ; ജയ് ശ്രീ രാം വിളികളെ എതിര്‍ക്കുന്നവരെ ട്രോളി പ്രശസ്ത ഗായിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 05:29 pm IST
inIndia

ന്യൂഡല്‍ഹി: രാജ്യത്ത് ജയ് ശ്രീം രാം വിളികളെ ചൊല്ലി വിവാദം കനക്കുമ്പോള്‍ ഉഗ്രന്‍ ട്രോളുമായി പ്രശ്‌സ്ത പിന്നണി ഗായിക ആശാ ബോസ്‌ലെ  1971ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഹരേ കൃഷ്ണ, ഹരേ രാമിലെ അതി പ്രശ്‌സതമായ ദാം മാരോ ദം മിത് ഗായെ ഗം ബോലോ സുബഹ് ശ്യാം ഹരേ കൃഷ്ണ, ഹരേ രാം എന്ന ഗാനം ആലപിച്ചത് ആശാ ബോല്‍സെ ആയിരുന്നു.. ഇപ്പോള്‍ ശ്രീരാമനെ വിളിക്കുന്നതില്‍ ഒരു കൂട്ടര്‍ സംഘടിതമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് അത്തരക്കാരെ ട്വിറ്ററിലൂടെ ട്രോളി ആശ രംഗത്തെത്തിയത്. താന്‍ അന്നു പാടിയ ആ പാട്ട് ഇപ്പോള്‍ പാടാന്‍ അനുവാദമുണ്ടോ എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റിനെ പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഇപ്പോഴത്തെ സാഹചര്യം കണ്ട് ട്വീറ്റ് ചെയ്തതാണെന്നും ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ ഊഹിക്കാനുമായിരുന്നു ആശയുടെ മറുപടി. എന്നാല്‍, തന്റെ ട്വീറ്റ് രസകരമാണെന്നു അതിലെ കമന്റുകള്‍ കണ്ട് മനസിലായെന്നും പാട്ടുകള്‍ പാടാന്‍ തനിക്ക് ഒരു പേടിയുമില്ലെന്നും ആശ വിശദീകരിച്ചു. 

മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്ന ശേഷം ഒരു കൂട്ടം സെലിബ്രിറ്റികള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് നല്‍കിയിരുന്നു. ബുധനാഴ്ചയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയും ജയ് ശ്രീരാം വിളിപ്പിക്കലിനെതിരെയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. 

ആള്‍ക്കൂട്ട അക്രമങ്ങളും ജയ് ശ്രീരാം വിളിപ്പിക്കലും സ്വാതന്ത്ര്യത്തിന്‍ മേലുളള കടന്നുകയറ്റമെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍,  അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി സാംസ്‌കാരിക രംഗത്തെ 62 പ്രമുഖര്‍ ഇന്നു രംഗത്തെത്തിയിരുന്നു.  മാവോയിസ്റ്റുകള്‍ ആദിവാസികളെ കൊല്ലുമ്പോള്‍ മിണ്ടാതിരുന്നവര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ശബ്ദിക്കുന്നതെന്നാണ് ഇവരുടെ കത്തിലെ ആരോപണം. നടി കങ്കണ റണാവത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ ഉള്‍പ്പടെയുള്ള 62 പേരാണ്, അടൂരടക്കം 49 പേര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. രാജ്യത്തിന്റേയും ജനാധിപത്യ മൂല്യങ്ങളുടെ രക്ഷാകര്‍ത്താക്കളായി നടിക്കുന്ന 49 പേരുടെ, തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രമുള്ള പ്രതികരണത്തിനും തെറ്റായ പ്രചാരണത്തിനും മറുപടിയെന്ന തലക്കെട്ടോടെയാണ് തുറന്ന കത്ത്.

രാഷ്‌ട്രീയ പ്രേരിതവും പക്ഷപാതിത്വവും പ്രകടമാക്കുന്നതെന്നാണ് 49 പേര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തെന്നാണ് ആരോപണം. മജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും, രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയുമാണ് കത്തെഴുതിയവരുടെ ലക്ഷ്യമെന്നും 62 പ്രമുഖരുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ഒരു കത്തിന്റെ വാര്‍ത്ത പുറത്തു വന്ന് അല്‍പസമയത്തിനുള്ളിലാണ് ഇന്ത്യ കണ്ട് ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായ ആശ പ്രധാനമന്ത്രിക്ക് ആദ്യം കത്തു നല്‍കിയ 49 പേരേയും ട്രോളി ട്വീറ്റ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.