ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നുവെന്ന് കത്തെഴുതിയത് കപടമതേതര വാദികളെന്ന് രാജ്യത്തെ പ്രമുഖര്‍. ജയ് ശ്രീരാം വിളിക്കെതിരെ രംഗത്ത് വന്നവര്‍ സെലക്ടീവ് പ്രതികരണക്കാരാണെന്നും പ്രധാനമന്ത്രിക്ക് കത്തയച്ച 62 പേര്‍ വ്യക്തമാക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയുള്ള അവരുടെ പരാതി അന്യായവും തെറ്റായ വിവരണവുമാണെന്നാണ് നടി കങ്കണ റാവത്ത് ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നത്. ആദിവാസികളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ചൂഷണം ചെയ്യുന്ന മാവോയിസ്റ്റുകളെ കുറിച്ച് അവര്‍ ഒന്നും പറയുന്നി, കാശ്മീരിലെ സ്‌കൂളുകള്‍ വിഘടനവാദികള്‍ കത്തിച്ചാലും ഇവര്‍ അനങ്ങുന്നില്ലെന്നും 62 പേര്‍ മോദിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
കങ്കണ റാവത്ത്, സംഗീതജ്ഞന്‍ പ്രസൂണ്‍ ജോഷി, ക്ലാസിക്കല്‍ ഡാന്‍സറും എം.പിയുമായ സോണല്‍ മാന്‍സിംഗ്, വാദ്യോപകരണ വിദഗ്ധന്‍ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്‌നിഹോത്രി, പല്ലവി ജോഷി എന്നിവരടങ്ങിയ 62 അംഗ സംഘമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നു എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ജയ് ശ്രീറാം വിളിച്ച് ആക്രമണം നടക്കുന്നുവെന്നുവെന്ന് വ്യാജ പ്രചാരണം അഴിച്ചുവിട്ട് അര്‍ബര്‍ ബുദ്ധിജീവികളും, കലാകാരന്മാരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ ചിലരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഈ 49 പേരുടെയും പൊള്ളത്തരം തുറന്നുകാട്ടി ഇന്നു പ്രധാനമന്ത്രിക്ക് കത്തയച്ചത്.
















