കൊച്ചി: കേരളത്തിന്റെ പേസര്‍ സന്ദീപ് വാര്യറെ വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലുള്‍പ്പെടുത്തി. ദേശീയ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നിക്ക് പകരമാണ് സന്ദീപിനെ എ ടീമിലെടുത്തത്.
സന്ദീപ് വാര്യര്‍ ഇന്ന് വിന്‍ഡീസിലേക്ക് യാത്രതിരിക്കും. വിന്‍ഡീസ് എ ടീമിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സന്ദീപിന് അവസരം ലഭിച്ചേക്കും. ആദ്യ ടെസ്റ്റ് കഴിഞ്ഞ ദിവസം ആന്റിഗ്വയില്‍ ആരംഭിച്ചു. സന്ദീപ് കഴിഞ്ഞ മാസം ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ സന്ദീപ് രഞ്ജിട്രോഫിയിലെ പത്ത് മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകള്‍ സ്വന്തമാക്കി.
















