ടോക്കിയോ: ഇന്ത്യന്‍ മുന്‍നിര താരങ്ങളായ പി.വി. സിന്ധുവും ബി. സായ് പ്രണീതും ജപ്പാന്‍ ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ശക്തമായ വെല്ലുവളിയുയര്‍ത്തിയ ജപ്പാന്റെ അയ ഒഹോരിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക അഞ്ചാം നമ്പറായ സിന്ധു അവസാന എട്ടില്‍ ഒന്നായത്. സ്‌കോര്‍ 11-21, 21-10, 21-13.
ബി. സായ് പ്രണീത് രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജപ്പാന്റെ കെന്റ സുനേയാമയെ പരാജയപ്പെടുത്തി. സ്‌കോര്‍. 21-13, 21-16.
ലോക റാങ്കിങ്ങില്‍ തന്നെക്കാള്‍ പതിനഞ്ചു സ്ഥാനം പിന്നിലായ ഒഹോരിക്കെതിരെ സിന്ധു പൊരുതിക്കയറുകയായിരുന്നു. ആദ്യ ഗെയിം 11-21 ന് നഷ്ടമായി. പക്ഷെ അവസാന രണ്ട് ഗെയിമിലും തകര്‍ത്തുകളിച്ച് സിന്ധു ക്വാര്‍ട്ടറിലേക്ക് കയറി. മത്സരം അറുപത്തിയൊന്ന് മിനിറ്റ് നീണ്ടു. ജപ്പാന്റെ തന്നെ ഹാന്‍ യൂവിനെ തോല്‍പ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്.
പുരുഷന്മാരുടെ രണ്ടാം റൗണ്ടില്‍ ബി. സായ് പ്രണീത് സുനേയാമക്കെതിരെ അനായസ വിജയം നേടി. നേരിട്ടുള്ള ഗെിയുമകള്‍ക്കാണ് സായ് പ്രണീത് വിജയിച്ചത്. മത്സരം 45 മിനിറ്റ് നീണ്ടു. ക്വാര്‍ട്ടറില്‍ പ്രണീത് ടോമി സുഗിയര്‍ത്തോയെ നേരിടും.
ആദ്യ റൗണ്ടില്‍ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച എച്ച്.എസ്്. പ്രണോയി രണ്ടാം റൗണ്ടില്‍ പുറത്തായി. ഡെന്മാര്‍ക്കിന്റെ റാസ്മസ് ജംകെയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. സ്‌കോര്‍ 9-21, 15-21.
ഇന്ത്യയുടെ രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുരുഷന്മാരുടെ ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ടില്‍ ചൈനയുടെ ഹുവാങ് – ലിയു ചെങ്ങ് ടീമിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 15-21, 21-11, 21-19.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – രങ്കിറെഡ്ഡി ടീം തോറ്റു. തായ്‌ലന്‍ഡിന്റെ സാപ്‌സിരി – ഡെക്കാപോള്‍ ടീമിനോടാണ് തോറ്റത്. സ്‌കോര്‍ 16-21, 17-21. മത്സരം 39 മിനിറ്റ് നീണ്ടു.
















