ആന്റിഗ്വ: വിന്‍ഡീസ് എ ടീമിനെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ ആധിപത്യം. സ്പിന്നര്‍ ഷഹ്ബാസ് നദീം നിറഞ്ഞാടിയതോടെ വിന്‍ഡീസ് എ ടീമിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 228 റണ്‍സിന് അവസാനിച്ചു. ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യ എ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എടുത്തിട്ടുണ്ട്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറിനൊപ്പം എത്താന്‍ ഇന്ത്യ എ യ്്ക്ക് ഇനി 158 റണ്‍സ് വേണം. ഒമ്പത് വിക്കറ്റും കൈവശമുണ്ട്്.
നദീമാണ് വിന്‍ഡീസിനെ തകര്‍ത്തത്. 62 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പിഴുതെടുത്തു. പേസര്‍ മുഹമ്മദ് സിറാജും ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡേയും രണ്ട് വിക്കറ്റ വീതമെടുത്തു.
വിന്‍ഡീസിനായി ബ്ലാക്ക്്‌വുഡും കോണ്‍വാളും അര്‍ധ സെഞ്ചുറി നേടി. ബ്ലാക്ക് വുഡ് 53 റണ്‍സും കോണ്‍വാള്‍ 59 റണ്‍സും കുറിച്ചു.
ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയ ഇന്ത്യ എ യ്‌ക്ക് ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ വിക്കറ്റാണ് നഷ്ടമായത്. 52 പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയില്‍ 28 റണ്‍സ് നേടിയ അഭിമന്യുവിനെ ജോമല്‍ വാറിക്കാന്റെ പന്തില്‍ കോണ്‍വാള്‍ പിടികൂടി.
സ്‌റ്റെമ്പെടുക്കുമ്പോള്‍ ഓപ്പണര്‍ പ്രിയങ്ക് കീര്‍ത്ത് പഞ്ചാലും ഗുഭ്മാന്‍ ഗില്ലും പുറത്താകാതെ നില്‍ക്കുകയാണ്. പ്രിയങ്ക് 69 പന്തില്‍ 31 റണ്‍സും ഗില്‍ പതിനൊന്ന് പന്തില്‍ ഒമ്പത് റണ്‍സും നേടി.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് എ ബാറ്റിങ്ങ് തെരഞ്ഞെടുക്കകയായിരുന്നു.
















