ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേയ് റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ(ഐഎം) ഭീഷണി. ഭീകര സംഘടനയുടെ ഏരിയ കമ്മാന്റര്‍ മുന്നെ ഖാന്റെ പേരില്‍ റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ട് സത്യവീര്‍ സിംഗിന് ലഭിച്ച കത്തിലാണ് ഭീഷണിയുള്ളത്.
‘ഇത് ഉടന്‍ അധികാരികളെയും പോലീസിനെയും അറിയിക്കൂ’ എന്ന് പറഞ്ഞാണ് ഭീഷണി കത്ത് അവസാനിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് കാന്‍വാറികള്‍ ഒരു മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചിരുന്നു. ഇത് പിന്നീട് സമുദായ പ്രശ്‌നമായി മാറി. ഇതേത്തുടര്‍ന്നാണ് കന്‍വറികള്‍ നഗരത്തിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോയാല്‍ ഉത്തര്‍പ്രദേശിലെ ബറേലി റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കുമെന്ന് ഐഎം ഭീഷണിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭീഷണിയെ തുടർന്ന് പോലീസ് ഈ മേഖലയിലെ സുരക്ഷ ശക്തമാക്കി. സ്റ്റേഷനിലെത്തുന്ന ഓരോ ആളെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവിടെ നിന്നും കാന്‍വാറിലേക്കുള്ള പാതയില്‍ രണ്ട് വര്‍ഷം മുന്‍പ് 2017 ല്‍ സാമുദായിക കലാപം ഉണ്ടായിട്ടുണ്ട്.
















