മുംബൈ: കോടതിയെ കബളിപ്പിച്ച് മുങ്ങിനടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വീട് പോലീസ് റെയിഡ് ചെയ്തു. ഡിവൈഎഫ്‌ഐ മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെ വീടാണ് പോലീസ് റെയിഡ് ചെയ്തത്. ഇന്നു രാവിലെ 11നാണ് പോലീസ് പ്രീതിയെ തെരഞ്ഞെ് വസായ് റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. എന്നാല്‍, പോലീസിനെ വീടിന് മുന്‍വശത്ത് കൂടിനിന്നവര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ബലമായി വീടിനുള്ളില്‍ കടന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം കൊണ്ട് പ്രീതി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.
ഡിവൈഎഫ്‌ഐ 2013-ല്‍ നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ കേസില്‍ പ്രീതിക്ക് കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട് റെയിഡ് ചെയ്ത്. കേസിന്റെ അടുത്ത ഹിയറിങ്ങില്‍ നേരിട്ട് കോടതിയിലോ പൊലീസ് സ്‌റ്റേഷനിലോ ഹാജരാകാമെന്ന് പിന്നീട് പ്രീതി പോലീസിനെ വിളിച്ച് അറിയിച്ചു. ഇതോടെയാണ് പോലീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തിരികെ പോയത്.
















