ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന്് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ മത്സരിക്കല്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ട് – അയര്‍ലന്‍ഡ് അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് ഇന്ന്് ലോര്‍ഡ്‌സില്‍ ആരംഭിക്കും.
ജൂലൈ രണ്ടിന് കൗണ്ടി ക്രിക്കറ്റില്‍ ദര്‍ഹമിനെതിരായ മത്സരത്തിനിടെയാണ് ലങ്കാഷയര്‍ താരമായ ജെയിംസ് ആന്‍ഡേഴ്‌സണിന് പരിക്കേറ്റത്. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചനം നേടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്.
ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയ്‌ക്ക് മുമ്പ് ആന്‍ഡേഴ്‌സണിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ടീമില്‍ ആന്‍ഡേഴ്‌സണിനെ ഉള്‍പ്പെടുത്തിയിരുന്നു. പരിക്ക് ഗുരുതരമാകാതിരിക്കാനാണ് ആന്‍ഡേഴ്‌സണിനെ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്. മുപ്പത്തിയാറുകാരനായ ആന്‍ഡേഴ്‌സണ്‍ ഏകദിനങ്ങള്‍ കളിക്കാറില്ല. അതിനാല്‍ ലോകകപ്പില്‍ നിന്നും വിട്ടുനിന്നു. പേസ് ബൗളറായ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ ക്രിക്കറ്റില്‍ 575 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.
















