ലണ്ടന്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏക ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ലോര്‍ഡ്‌സില്‍ ആരംഭിക്കും. ലോകകപ്പ് താരങ്ങള്‍ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിലെ ശിശുക്കളായ അയര്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാനാകൂമോയെന്ന് കണ്ടറിയണം.
കഴിഞ്ഞ വര്‍ഷമാണ് അയര്‍ലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഡബ്ലിനില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റിന്റെ അവസാന ദിവസം അയര്‍ലന്‍ഡ് തോറ്റു. രണ്ടാം ടെസ്റ്റില്‍ അഫ്ഗാനിസ്ഥാനെതിരെയും തോല്‍വി ഏറ്റുവാങ്ങി. പക്ഷെ ശക്തമായ പോരാട്ടത്തിനുശേഷമാണ് കീഴടങ്ങിയത്.
ഏകദിനത്തില്‍ മികച്ച ടീമാണ് അയര്‍ലന്‍ഡ്. 2007ല്‍ പാക്കിസ്ഥാനെയും 2011ല്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചു.
ആഷസ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള ഈ ടെസ്റ്റില്‍ വിജയിക്കുമെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ പറഞ്ഞു. ഇംഗ്ലണ്ട്-ഓസീസ് ആഷസ് പരമ്പര ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
















