ന്യൂയോര്‍ക്ക്: യുറോപ്യന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സെവിയ അട്ടിമറിച്ചു. ബോസ്റ്റണില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകുള്‍ക്കാണ് സെവിയ വിജയിച്ചത്.
മുപ്പത്തിയേഴാം മിനിറ്റില്‍ നോലിറ്റോ സെവിയയെ മുന്നിലെത്തിച്ചു. പക്ഷെ ഇടവേളയ്‌ക്ക്് മുമ്പ് ലിവര്‍പൂള്‍ ഗോള്‍ മടക്കി സമനില പിടിച്ചു. 44-ാം മിനിറ്റില്‍ ഡിവോക്ക് ഒര്‍ജിയാണ് ഗോള്‍ നേടിയത്.
76-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ യുവതാരം യാസര്‍ ലാറൗസിയെ ഫൗള്‍ ചെയ്ത ജോറിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായശേഷം സെവിയ പത്ത് പേരുമായാണ് കളിച്ചത്. പക്ഷെ ഈ ആനുകല്യം മുതലാക്കാന്‍ ലിവര്‍പൂളിനായില്ല. അവസാന നിമിഷം അവര്‍ ഗോളും വഴങ്ങി. അലക്‌സാന്ദ്രോ പോസോയാണ് സെവിയക്കായി ഗോള്‍ നേടിയത്.
പ്രമുഖ താരങ്ങളായ റോബര്‍ട്ടോ ഫിര്‍മിനോ, അലിസണ്‍, മുഹമ്മദ് സല, സാദിയോ മാനെ എന്നിവരെ കൂടാതെയാണ് ലിവര്‍പൂള്‍ സെവിയക്കെതിരെ കളിക്കാനിറങ്ങിയത്.
















