Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംജിയില്‍ എസ്എഫ്‌ഐക്കാര്‍ കുത്തിവീഴ്‌ത്തിയത് ഗോപകുമാറിനെ; അന്ന് എബിവിപിക്കാരെ, ഇന്ന് സ്വന്തം പാര്‍ട്ടിക്കാരനെ

എസ്എഫ്‌ഐയുടെ ജില്ലാ ചുമതലയുണ്ടായിരുന്ന വി. ശിവന്‍കുട്ടി അന്നും ഇത്തരം ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ജോസഫ് ഈപ്പന്‍, ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ചെറുമകന്‍ പ്രസന്നന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചുവിട്ടത്.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jul 20, 2019, 03:54 pm IST
inKerala

തിരുവനന്തപുരം: മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ കേരളത്തിലെ ക്യാമ്പസുകളില്‍ ആക്രമണത്തിലൂടെയും ഭീഷണിയിലൂടെയും അധികാരം നിലനിര്‍ത്തിയപ്പോള്‍ എസ്എഫ്‌ഐക്കെതിരെ എംജി കോളേജില്‍ ശബ്ദം ഉയര്‍ത്തിയ എബിവിപിക്കാരെ കുത്തിവീഴ്‌ത്തിയത് ചരിത്രം. എബിവിപിക്കാരനായ പാല്‍ക്കുളങ്ങര ഗോപകുമാറിന്റെ ശരീരത്തില്‍ അന്നേറ്റത് കൈവഴക്കത്തോടെയുള്ള കഠാരയുടെ മൂന്ന് കുത്ത്. അന്ന് എസ്എഫ്‌ഐക്കാര്‍ എബിവിപിക്കാരെയാണ് കുത്തിയതെങ്കില്‍ ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് കഠാരയുടെ മൂര്‍ച്ച നുണഞ്ഞത്.

1979ല്‍ എസ്എഫ്‌ഐയുടെ ആധിപത്യത്തില്‍ ഗുണ്ടകള്‍ എംജി കോളേജിനെ അടക്കിഭരിച്ചിരുന്ന കാലം. മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് കോളേജില്‍ എസ്എഫ്‌ഐ ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി വകവയ്‌ക്കാതെ എംജി കോളേജില്‍ ഒരുപറ്റം എബിവിപി പ്രവര്‍ത്തകര്‍ രാമനുണ്ണിയുടെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ടുപോയി. എന്നാല്‍ എസ്എഫ്‌ഐ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. പലപ്പോഴും എബിവിപിയുടെ ഭാഗത്തുനിന്നും സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷങ്ങള്‍ ഒഴിവായി. ഒരു ദിവസം കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ മുരളിയെ യാതോരു പ്രകോപനവും കൂടാതെ വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകനെന്ന കാരണത്താല്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. അടുത്ത ദിവസം ഗോപകുമാറിന്റെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളുമായി സമാധാനപരമായി ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചു.

പ്രതിഷേധ മാര്‍ച്ച് കോളേജിലെ ഫിസിക്‌സ് ലാബിന് മുന്നില്‍ എത്തിയതും എസ്എഫ്‌ഐക്കാര്‍ കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി ഏകപക്ഷീയമായി ആക്രമണം അഴിച്ചു വിട്ടു. അക്രമത്തില്‍ ഗോപകുമാറിനും മുരളിക്കും കുത്തേറ്റു. ഗോപകുമാറിന്റെ മുതുകില്‍ രണ്ടു കുത്തും കൈയില്‍ ഒരു കുത്തുമാണേറ്റത്. വലതു കൈയുടെ ഷോള്‍ഡര്‍ വലിച്ചൊടിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചു. രക്തത്തില്‍ കുളിച്ച് ക്യാമ്പസിനുള്ളില്‍ കിടന്ന ഗോപകുമാറിനെ സഹപാഠികളാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം അതീവതീവ്രവിഭാഗത്തിലായിരുന്നു മുരളി.

എസ്എഫ്‌ഐയുടെ ജില്ലാ ചുമതലയുണ്ടായിരുന്ന വി. ശിവന്‍കുട്ടി അന്നും ഇത്തരം ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ജോസഫ് ഈപ്പന്‍, ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ചെറുമകന്‍ പ്രസന്നന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചുവിട്ടത്.

1981ല്‍ നടന്ന എംജി കോളേജ് തെരഞ്ഞെടുപ്പില്‍ ആദ്യമായി എബിവിപി ഒരു സീറ്റില്‍ വിജയിച്ചു. പെരുമ്പാവൂര്‍ മുരളിയാണ് എബിവിപിയുടെ ടിക്കറ്റില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചത്. എസ്എഫ്‌ഐയുടെ തേര്‍വാഴ്‌ച്ചയ്‌ക്ക് എംജിയില്‍ ആദ്യമായി തിരിച്ചടി നേരിട്ട സംഭവമായിരുന്നു അത്. എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം സഹിക്കവയ്യാതെ പില്‍ക്കാലത്ത് എംജി കോളേജ് വിദ്യാര്‍ഥികള്‍ ഭരണം എബിവിപിയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.