Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടിയേരിമാരുടെ കുപ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2019, 03:40 am IST
inEditorial

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ സിപിഎമ്മിന്റെ മുഖം ഒന്നുകൂടി വികൃതമാക്കിയിരിക്കുകയാണ്. എന്നിട്ടും മലര്‍ന്നുകിടന്ന് തുപ്പുകയാണ് ഈ പാര്‍ട്ടിയുടെ നേതാക്കള്‍. നാളിതുവരെ എസ്എഫ്‌ഐയുടെ എല്ലാ കൊള്ളരുതായ്‌മകള്‍ക്കും കൂട്ടുനിന്നിട്ടുള്ള സിപിഎം നേതാക്കള്‍ ഇപ്പോള്‍ നിഷ്‌കളങ്കര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്.

യൂണിവേഴ്‌സിറ്റി കോളജില്‍ സ്വന്തം സംഘടനയില്‍പ്പെട്ട ഒരുവനെത്തന്നെ  കുത്തിവീഴ്‌ത്തിയത് എസ്എഫ്‌ഐ അല്ല, എസ്എഫ്‌ഐ വേഷധാരികളാണെന്ന് എം.എ. ബേബി കണ്ടുപിടിച്ചിരിക്കുന്നു. എസ്എഫ്‌ഐയില്‍ തെറ്റുതിരുത്തലുണ്ടാവും എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. ഇവരുടെ പ്രത്യയശാസ്ത്രം ഏതെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നത്! ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന വിചിത്രവാദമാണ് കോടിയേരി ഉന്നയിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളില്‍ ചിലര്‍ അരുതാത്തത് ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്തവരെ സംഘടനയില്‍നിന്ന് പുറത്താക്കിക്കഴിഞ്ഞു. മറ്റേതെങ്കിലും സംഘടനയില്‍ ഇത്തരമൊരു നടപടിയുണ്ടാവുമോ എന്നാണ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി ചോദിക്കുന്നത്. വല്ലാത്ത തൊലിക്കട്ടിതന്നെ. എസ്എഫ്‌ഐയെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന പ്രൈമറി വിദ്യാര്‍ത്ഥിയോടുപോലും ആ സംഘടന ചെയ്തുകൂട്ടിയിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ല. യൂണിവേഴ്‌സിറ്റി കോളജു തന്നെ അക്ഷരാര്‍ത്ഥത്തില്‍ കയ്യടക്കിവച്ച് എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും മറ്റ് അധാര്‍മികവൃത്തികള്‍ക്കും കയ്യുംകണക്കുമില്ല.

ഇതിലൊന്നു മാത്രമാണ് കൂട്ടത്തില്‍പ്പെട്ട ഒരുവനെത്തന്നെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുത്തിവീഴ്‌ത്തിയത്. പരീക്ഷാ നടത്തിപ്പിന്റെ പോലും നിയന്ത്രണം പിടിച്ചെടുത്ത് ഇഷ്ടക്കാരെ ജയിപ്പിക്കുന്നതിന്റെയും, പിഎസ്‌സി പരീക്ഷയില്‍പ്പോലും കൃത്രിമം നടത്തി പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരെ ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റുന്നതിന്റെയും ഞെട്ടിക്കുന്ന കഥകള്‍കൂടി പുറത്തായതോടെയാണ് നട്ടാല്‍ കിളിര്‍ക്കാത്ത നുണപ്രചാരണവുമായി കോടിയേരിമാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗത്തെ തിലകക്കുറിയായിരുന്ന, നിരവധി പ്രതിഭാശാലികളെ മഹത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു കലാലയത്തെ ഇന്നു കാണുന്ന നിലയില്‍ അധഃപതിപ്പിച്ചതിന്റെ ഉത്തരവാദിത്വം എസ്എഫ്‌ഐയ്‌ക്കല്ല, സിപിഎമ്മിനാണ്. സര്‍വകലാശാലയുടെ സ്ഥലം കവര്‍ന്നെടുത്ത് സ്ഥാപിച്ചിരിക്കുന്ന പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലിരുന്ന് സിപിഎം നേതാക്കള്‍ ചരടുവലിക്കുന്നതിനനുസരിച്ച് എന്ത് മഹാപാതകവും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളാണ് വിദ്യാര്‍ത്ഥികളുടെ വേഷത്തില്‍ ഈ ക്യാമ്പസില്‍ അരങ്ങുതകര്‍ക്കുന്നത്.

കാലാകാലങ്ങളില്‍ ക്യാമ്പസിനകത്തും പുറത്തും ഇവര്‍ നടത്തുന്ന ആസൂത്രിതമായ അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനെത്തുന്ന പോലീസിനെ നേരിടാന്‍ മുണ്ടും മടക്കിക്കുത്തി ഇറങ്ങുന്ന വല്യേട്ടന്മാരാണ് സിപിഎം നേതാക്കള്‍. ഇപ്പോള്‍ എസ്എഫ്‌ഐയെ തള്ളിപ്പറയുന്ന കോടിയേരിയും എം.എ. ബേബിയും തോമസ് ഐസക്കുമൊക്കെ ഇങ്ങനെ വിളയാടിയിട്ടുള്ളവരാണ്. ഇവരാണിപ്പോള്‍ എസ്എഫ്‌ഐ സ്വതന്ത്രസംഘടനയാണെന്നു പറഞ്ഞ് കൈകഴുകാന്‍ നോക്കുന്നത്.

സിപിഎമ്മും എസ്എഫ്‌ഐയും ഇവര്‍ക്ക് വിടുപണി ചെയ്യുന്ന അധ്യാപക വേഷധാരികളും ഒറ്റക്കെട്ടായി നില്‍ക്കുന്ന മാഫിയാ സംഘമാണ് യൂണിവേഴ്‌സിറ്റി കോളജ് ഭരിക്കുന്നത്. നിയമവാഴ്ചയ്‌ക്കോ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കോ യാതൊരു പ്രസക്തിയും അവിടെയില്ല. അക്രമങ്ങളും പരീക്ഷാത്തട്ടിപ്പുകളും മാത്രമല്ല, പുറത്തുപറയാനാവാത്ത പല കാര്യങ്ങളും അവിടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ തിരിച്ചറിയപ്പെടുമെന്ന് വന്നതോടെയാണ് കോടിയേരിമാരും കൂട്ടാളികളും സര്‍വസന്നാഹങ്ങളോടെയും ഇപ്പോഴത്തെ അക്രമ സംഭവം തേച്ചുമായ്ച്ചു കളയാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

ഇതിലുള്‍പ്പെട്ടവരെ പിടികൂടി ശിക്ഷിച്ചാല്‍ മാത്രം പോരാ. ഈ കലാലയത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് സ്വതന്ത്രമായ അന്വേഷണത്തിലൂടെ പുറത്തുവരണം. അതിന് പിണറായിയുടെ പോലീസും ക്രൈംബ്രാഞ്ചുമൊന്നും പോരാ. ഒരു ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം. ഇത് സംഭവിക്കുന്നതുവരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണം. അതുവരെ കോടിയേരിമാരുടെ കുപ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.