ജക്കാര്‍ത്ത: ഇന്ത്യന്‍ താരം പി.വി. സിന്ധു ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അഞ്ചാം സീഡായ സിന്ധു ക്വാര്‍ട്ടറില്‍ മൂന്നാം സീഡായ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 21-14, 21-7. മത്സരം 44 മിനിറ്റ് നീണ്ടു.
പ്രീ ക്വാര്‍ട്ടറില്‍ ലോക പതിമൂന്നാം റാങ്കുകാരിയായ മിയയെ കീഴടക്കാന്‍ ശക്തമായ പോരാട്ടം നടത്തിയ സിന്ധുവിന് ക്വാര്‍ട്ടറില്‍ ഏറെ അധ്വാനിക്കേണ്ടിവന്നില്ല. സോണിയ ചീയെ അനായാസം മറികടന്ന് ക്വാര്‍ട്ടറിലെത്തിയ ജപ്പാന്റെ ഒകുഹാരയ്‌ക്ക് സിന്ധുവിനെതിരെ പിടിച്ചുനില്‍ക്കാനായില്ല.
ഇന്ന് നടക്കുന്ന സെമിയില്‍ സിന്ധു രണ്ടാം സീഡായ ചെന്‍ യൂഫിയെ നേരിടും.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പുറത്തായി. ഹോങ്കോങ്ങിന്റെ ലോംഗ് അന്‍ഗസിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. സ്‌കോര്‍ 17-21, 19-21.
രണ്ട് ഗെയിമിലും ലോംഗിന്റെ ആധിപത്യമായിരുന്നു. ആദ്യ സെറ്റില്‍ അനായാസം വിജയിച്ചു. രണ്ടാം സെറ്റില്‍ ശ്രീകാന്ത് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ലോംഗ് ഗെയിം വിട്ടുകൊടുത്തില്ല.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര- എന്‍. സി്ക്കി റെഡ്ഡി സഖ്യം പുറത്തായി. ഒന്നാം സീഡായ സി വീ – യാ ക്യുയോങ് ടീം ഇന്ത്യന്‍ ടീമിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 21-14, 21-11. മത്സരം മുപ്പത്തിമൂന്ന മിനിറ്റില്‍ അവസാനിച്ചു.
















