മുംബൈ: ഇന്ത്യ ടെസ്റ്റിനും ഏകദിനത്തിനും പ്രത്യേകം പ്രത്യേകം ക്യാപ്റ്റന്മാരെ നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. നിലവിലെ ഇങ്ങനെയൊരു പദ്ധതിയില്ലെന്ന്് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അടുത്ത മാസം ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിലും തുടര്‍ന്നുള്ള പര്യടനങ്ങളിലും വിരാട് കോഹ്‌ലി എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റനായി തുടരും. എം.എസ്.കെ പ്രസാദ് തലവനായ സെലക്ഷന്‍ കമ്മിറ്റി വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. കോഹ്‌ലി തന്നെ ടി ട്വന്റി, ഏകദിനം, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകും.
2016 ലാണ് ഇന്ത്യ അവസാനമായി ടെസ്റ്റിലും ഏകദിനത്തിലും വെവ്വേറെ നായകന്മാരെ പരീക്ഷിച്ചത്. അന്ന് ഏകദിനത്തില്‍ ധോണിയും ടെസ്റ്റില്‍ കോഹ്‌ലിയുമായിരുന്നു നായകന്മാര്‍. 2007 നവംബര്‍ മുതല്‍ 2008 ഒക്‌ടോബര്‍ വരെ അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ്റ്റനും ധോണി ഏകദിന ക്യാപ്റ്റനുമായി തുടര്‍ന്നു. പക്ഷെ ഈ ക്യാപ്റ്റന്‍സി പങ്കുവച്ചതുകൊണ്ട് ഇന്ത്യന്‍ ടീമിന് ഗുണമുണ്ടായില്ല.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അവസാന നിമിഷം ടീം തെരഞ്ഞെടുപ്പ് മാറ്റി. സെലക്ടര്‍മാര്‍ എല്ലാ കളിക്കാരുടെയും ശാരീരിക ്ക്ഷമതാ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. ജോലി ഭാരം കൂടിയതിനാല്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് വിന്‍ഡീസ് പര്യടനത്തില്‍ വിശ്രമം നല്‍കിയേക്കും. പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കും വിശ്രമം അനുവദിക്കും. ടി ട്വന്റിയിലും ഏകദിനത്തിലും ബുംറ കളിക്കില്ല. പക്ഷെ ടെസ്്റ്റ് ടീമില്‍ തിരിച്ചെത്തും.
വിന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യ ബംഗ്ലാദേശുമായി കളിക്കും. പിന്നീട് ന്യൂസിലന്‍ഡില്‍ പര്യടനം നടത്തും. വിന്‍ഡീസ് പര്യടനത്തില്‍ ഐസിസി ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ആഗസ്ത് മൂന്നിന് ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ മൂന്ന്് ടി ട്വന്റി മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും കളിക്കും.
















