ലണ്ടന്‍ : ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ഐസിസിയുടെ ഈ ആദരം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭവനകള്‍ പരിഗണിച്ചാണ് സച്ചിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്.
വിരമിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞ കളിക്കാരെയാണ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്. 2013 നവംബറിലാണ് സച്ചിന്‍ കളിക്കളം വിട്ടത്. ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും നേടി. ഇത് രണ്ടും റെക്കോഡായി ഇപ്പോഴും നിലനില്‍ക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍( ടെസ്റ്റില്‍ 51, ഏകദിനത്തില്‍ 49) നേടിയ ഏക രാജ്യാന്തര താരമാണ് സച്ചിന്‍.
ഈ ബഹുമതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നാല്‍പ്പത്തിയാറുകാരനായ സച്ചിന്‍ പറഞ്ഞു. ബിഷന്‍ സിങ് ബേദി (2009), കപില്‍ ദേവ് (2009), സുനില്‍ ഗാവസ്‌കര്‍ (2009), അനില്‍ കുംബ്ല (2015), രാഹുല്‍ ദ്രാവിഡ് (2018)
എന്നിവരാണ് ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍.
സച്ചിന് പുറമെ ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്, ഓസീസ് വനിതാ ക്രിക്കറ്റര്‍ കാതറിന്‍ ഫിറ്റ്‌സ്പാട്രിക്ക് എന്നിവരെയും ഐസിസി ഹാള്‍ ഓഫ് ഫെയിമി ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഡൊണാള്‍ഡ് 330 ടെസ്റ്റ് വിക്കറ്റും 272 ഏകദിന വിക്കറ്റും നേടിയിട്ടുണ്ട്. പതിനാറു വര്‍ഷം വനിത ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ താരമായി തുടര്‍ന്ന ഫിറ്റ്‌സ്പാട്രിക് 109 ഏകദിനങ്ങളില്‍ 180 വിക്കറ്റും പതിമൂന്ന് ടെസ്റ്റില്‍ 60 വിക്കറ്റും സ്വന്തമാക്കി.
















