മോസ്‌കോ: ലോകകപ്പിന്റെ ആവേശവും വിവാദങ്ങളും വാര്‍ത്തകളില്‍ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. വിമര്‍ശനങ്ങളും ആവേശവുമൊക്കെ കെട്ടഴിയുന്നതിനു മുന്‍പെ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് റഷ്യന്‍ സര്‍ക്കാരിന്റെ നിലപാട്. രാജ്യത്ത് ക്രിക്കറ്റിനെ ഒരു കായികയിനമായി അംഗീകരിക്കാന്‍ സാധ്യമല്ലെന്നും കായികയിനമായി പരിഗണിക്കാന്‍ വേണ്ട ഗുണങ്ങളൊന്നും ക്രിക്കറ്റിനില്ലെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെ ഈ നിലപാട് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ആരാധകര്‍ക്ക് ഇനിയും മനസിലായിട്ടില്ല. ലോകത്ത് ഫുട്ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തിലുള്ള കായികയിനമാണ് ക്രിക്കറ്റ്. അതുകൊണ്ടു തന്നെ കായിക മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം ഏറെ നിരാശയുണ്ടാക്കുന്നുവെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിന്റെ വിജയ കിരീടം ചൂടിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ക്രിക്കറ്റ് ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി റഷ്യയുടെ പുതിയ പ്രഖ്യാപനം. ക്രിക്കറ്റിനു പുറമെ മുവായ് തായ് എന്ന ബോക്‌സിംഗ് മല്‍സരത്തെയും കായികയിനമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയരാജ്യമായിരുന്നിട്ടും ക്രിക്കറ്റില്‍ നേട്ടം കൈവരിക്കാനാകാത്തതിന്റ അമര്‍ഷമാകാം സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്നാണു ക്രിക്കറ്റ് ആരാധകരുടെ വാദം.
















