ലണ്ടന്‍: മത്സരത്തിനിടെ തലയ്‌ക്ക് പരിക്കേറ്റ് കളിക്കാരന് കളിക്കളം വിടേണ്ട സാഹചര്യത്തില്‍ പുതിയ കളിക്കാരനെ ടീമിലെടുക്കാന്‍ അവസരം നല്‍കുന്ന ‘കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍’ സംവിധാനം നടപ്പാക്കാന്‍ ഐസിസി ഒരുങ്ങുന്നു.
ആഗസ്തിലെ ആഷസ് പരമ്പരയില്‍ ഈ നിയമം പരിക്ഷിക്കും. പിന്നീട് എല്ലാ ഫോര്‍മാറ്റുകളിലേക്കും ഇതു വ്യാപിപ്പിക്കും.
മത്സരത്തിനിടെ തലയ്‌ക്ക് പരിക്കേറ്റ് പുറത്താകുന്ന കളിക്കാരന് പകരം ടീമിലെത്തുന്നതാരത്തിന് ബാറ്റ് ചെയ്യാനും ബൗള്‍ചെയ്യാനും സാധിക്കും. നിലവില്‍ പരിക്കേറ്റു പുറത്താകുന്ന കളിക്കാരന് പകരമെത്തുന്ന താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ മാത്രമെ സാധിക്കൂ.
2014 ല്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലെ ബാറ്റിങ്ങിനിടെ ഓസ്‌ട്രേലിയയുടെ ഫില്‍ ഹ്യൂസ് തലയില്‍ പന്തുകൊണ്ട് മരിച്ചതിനെ തുടര്‍ന്നാണ് ഐസിസി പരിക്കേറ്റ് പുറത്താകുന്ന കളിക്കാരന് പകരം കളിക്കാരനെ ടീമലുള്‍പ്പെടുത്തുന്നിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്.
ഓസ്‌ട്രേലിയ ഈ നിയമം 2017 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിക്ഷിച്ചു വരികയാണ്.
















