സെമിഫൈനലില്‍ കിവീസിന്റെ വിജയശില്‍പിയായി വിശേഷിപ്പിക്കപ്പെട്ട താരം, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയെ കളിയുടെ നിര്‍ണായ ഘട്ടത്തില്‍ അത്യുഗ്രന്‍ ഡയറക്റ്റ് ത്രോയിലൂടെ റണ്‍ഔട്ട് ആക്കിയ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും വാനോളം പുകഴ്‌ത്തിയ ഈ താരത്തിനു പക്ഷേ ഫൈനലില്‍ നേരിട്ടത് നേരേ മറിച്ചുള്ള അനുഭവം. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശമേറിയ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍. 50 ഓവര്‍ മത്സരത്തില്‍ ടൈ ആ മത്സരം സൂപ്പര്‍ ഓവറിലും ഒപ്പത്തിനൊപ്പം. ഇതോടെ നേടിയ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍, കളിയില്‍ നിര്‍ണായകമായ ചില സന്ദര്‍ഭങ്ങളില്‍ പ്രതിനായക സ്ഥാനത്തായിരുന്നു ഗുപ്റ്റിന്റെ സ്ഥാനം. ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ച ബെന്‍ സ്റ്റോക്ക്‌സിനു അവസാന ഓവറില്‍ ഓവര്‍ ത്രോ അടക്കം ആറു റണ്‍സ് നല്‍കിയത് ഗുപ്റ്റിലിന്റെ ത്രോയിലൂടെ ആയിരുന്നു. ധോണിയുടെ വിക്കറ്റ് നേടിയ ആര്‍ത്തിരമ്പിയ കിവീസ് ആരാധാകര്‍ ഇത്തവണ തലയില്‍ കൈവച്ചു പോയി. പിന്നീട് സൂപ്പര്‍ ഓവറില്‍ നീഷാമിനൊപ്പം എത്തിയ ഗുപ്റ്റില്‍ ഒരു റണ്‍ മാത്രമാണ് നേടിയത്. അവസാന പന്തില്‍ റണ്‍ഔട്ട് ആയതും ഗുപ്റ്റില്‍.
എന്നാല്‍, ഗുപ്റ്റിലിനെ ആവശ്യത്തിനപ്പുറം പഴിചാരുന്നവരില്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഇടതുകാലില്‍ രണ്ടു വിരല്‍ മാത്രമാണ് ഗുപ്റ്റിലിനുള്ളത്. 13ാം വയസില്‍ ചെറിയ ട്രക്ക് അപകടത്തില്‍ നഷ്ടമായതാണ് ബാക്ക് മൂന്നു വിരലുകള്‍. അംഗപരിമിതി മറന്നാണ് ഗുപ്റ്റിലിന്റെ കായികരംഗത്തേക്കുള്ള പ്രവേശനം. മറ്റു കിവീസ് താരങ്ങള്‍ ഓടുന്നതിനേക്കള്‍ വേഗതയുണ്ട് ഗുപ്റ്റിലിന്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിലും ഏകദിന മത്സരങ്ങളിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറിനും ഉടമ കൂടിയാണ് ഗുപ്റ്റില്‍ (237 റണ്‍സ്).
വിരലുകള്‍ നഷ്ടപ്പെട്ട ശേഷം തനിക്ക് കൂടുതല്‍ ശക്തിയും എനര്‍ജിയും വന്നുവെന്നാണ് ഗുപ്റ്റില്‍ കരുതുന്നത്. ആദ്യകാലങ്ങളില്‍ അതൊരു നഷ്ടമായി തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും ഓര്‍ക്കാറുപോലുമില്ലെന്നും ഗുപ്റ്റില്‍. ലോകകപ്പിനു മുന്‍പുള്ള ഇന്ത്യന്‍ പര്യടനത്തില്‍ നാലു ഇന്നിങ്‌സുകളിലായി ഗപ്റ്റില്‍ ആകെ നേടിയത് വെറും 47 റണ്‍സായിരുന്നുമാത്രമായിരുന്നു്. നട്ടെല്ല് സംബന്ധമായ അസുഖം അദ്ദേഹത്തെ തളര്‍ത്തിയിരുന്നു.ഇതിനെത്തുടര്‍ന്ന്, ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സെക്കന്റ് ബാറ്റ്സ്മാനായിട്ടും അദ്ദേഹത്തെ ലോകകപ്പില്‍ ഒഴിവാക്കാന്‍ ശ്രമിച്ചത്്. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനേതിരേയുള്ള പര്യടനത്തില്‍ രണ്ടു സെഞ്ചുറികള്‍ നേടി കൊണ്ട് അദ്ദേഹം തിരിച്ചു വന്നു, ലോകകപ്പിലേക്ക് ടീമിലേക്കും. അതും പക്ഷേ, ഗപ്റ്റിലിനു മുതലാക്കാനായില്ല.
















